റെയില്‍വേ റിസര്‍വേഷനിലെ CC എന്താണെന്നറിയാമോ?

ഇന്ത്യന്‍ റെയില്‍വേയില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ CC എന്ന് കണ്ടിട്ടുണ്ടോ? എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്

ഇന്ത്യന്‍ റെയില്‍വേയിലെ പ്രധാനപ്പെട്ട സീറ്റിംഗ് ക്ലാസായ എസി ചെയര്‍കാര്‍ കോച്ചുകളെയാണ് സിസി(CC)കൊണ്ട് അര്‍ഥമാക്കുന്നത്. സ്‌ളീപ്പിംഗ് ബെര്‍ത്തിനേക്കാള്‍ ഇരിപ്പിട സൗകര്യങ്ങള്‍ ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്കായിട്ടാണ് എസി ചെയര്‍കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രാജ്യത്തുടനീളമുള്ള, ദൂരം കുറഞ്ഞതും ദീര്‍ഘദൂരവുമായ റൂട്ടുകളില്‍ സുഖകരവും എയര്‍കണ്ടീഷന്‍ ചെയ്തതുമായ യാത്രാനുഭവം ഇവ വാഗ്ധാനം ചെയ്യുന്നു.

സിസി ക്ലാസില്‍ ഒരു വിമാനത്തിലെ പോലെ വരികളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സാധാരണയായി 3+2 കോണ്‍ഫിഗറേഷനിലാണ് ഇത്. കുഷ്യനുകളുളള, ചാരിയിരിക്കാന്‍ കഴിയുന്ന ഈ കസേരകള്‍ കാലുകള്‍ വയ്ക്കാന്‍ ആവശ്യമായ സ്ഥലവും സുഖസൗകര്യവും നല്‍കുന്നു. ഇത് സുഖകരമായ പകല്‍ യാത്രകള്‍ക്ക് സൗകര്യം നല്‍കുന്നു.

സ്ലീപ്പിംഗ് ബെര്‍ത്തുകള്‍ ഇല്ലാത്തതിനാല്‍ കുറച്ച് മണിക്കൂര്‍കൊണ്ട് യാത്ര പൂര്‍ത്തിയാക്കുന്ന വേഗത്തിലുള്ളതും സുഖകരവും തടസ്സരഹിതമായ യാത്രാനുഭവം ഇഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് ഇത് അനുയോജ്യമാണ്. സിസി ക്ലാസിന്റെ പ്രധാന ഗുണങ്ങളിലൊന്ന് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത അന്തരീക്ഷമാണ്. ഇത് സുഖകരമായ യാത്ര ഉറപ്പാക്കുന്നു. യാത്രയിലുടനീളം യാത്രക്കാര്‍ക്ക് തണുപ്പും വിശ്രമവും നിറഞ്ഞ ആസ്വാദ്യകരമായ യാത്രാനുഭവം ഇത് പ്രദാനം ചെയ്യുന്നു.

പ്രീമിയം ട്രെയിനുകളില്‍ സാധാരണയായി സിസി കോച്ചുകള്‍ ലഭ്യമാണ്. വേഗത, കൃത്യനിഷ്ട, സുഖസൗകര്യങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട ട്രെയിനുകളാണ് പ്രീമിയം ട്രെയിനുകള്‍. ഇന്ത്യയിലെ പ്രധാന റൂട്ടുകളിലുടനീളം ഇന്റര്‍സിറ്റി യാത്രയില്‍ സിസി കോച്ചുകളെ ആശ്രയിക്കാം. CC ക്ലാസിന് മിതമായ നിരക്കാണ്. എസി ഇതര സീറ്റിംഗ് ക്ലാസുകള്‍ക്കും എക്‌സിക്ല്യൂട്ടീവ് ക്ലാസ് പോലുള്ള ഉയര്‍ന്ന ക്ലാസുകള്‍ക്കും ഇടയിലാണ് ഇത്. താങ്ങാനാകുന്ന ചെലവവും സുഖസൗകര്യങ്ങളും സംയോജിപ്പിച്ച് പണത്തിന് മൂല്യം നല്‍കുന്നതുകൊണ്ടുതന്നെ ഇത് നിരവധി മധ്യവര്‍ഗക്കാര്‍ക്കും പതിവായി യാത്ര ചെയ്യുന്നവര്‍ക്കും നല്ലൊരു തിരഞ്ഞെടുപ്പാണ്.

Content Highlights : Have you ever seen CC while booking a train ticket on Indian Railways? What does it mean?

To advertise here,contact us