ഒരു ട്രെയിനും നിര്‍ത്താത്ത ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷന്‍

റയില്‍വേസ്റ്റേഷന്‍ ഉണ്ട് പക്ഷേ ട്രെയിന്‍ ഇല്ല; ഇത് ഇന്ത്യയിലെ അവസാനത്തെ സ്റ്റേഷനും കൂടിയാണ്

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശ്യംഖലയില്‍ ഒന്നാണ് ഇന്ത്യയിലേത്. വ്യാപാരം, യാത്ര എന്നിവയ്‌ക്കെല്ലാം റെയില്‍വേസ്റ്റേഷനുകള്‍ പ്രധാനമാണ്. യാത്രയ്ക്കായി ട്രെയിനുകളെ ആശ്രയിക്കുന്നത് ദശക്ഷക്കണക്കിന് ആളുകളാണ്. എന്നാല്‍ ഒരു ട്രെയിനും വരാത്ത ഒരു സ്ഥലത്തേക്കും ട്രെയിന്‍ സര്‍വ്വീസ് ഇല്ലാത്ത ഒരു റെയില്‍വേസ്റ്റേഷന്‍ നമ്മുടെ രാജ്യത്തുണ്ട്.അത് ഏതാണെന്ന് അറിയാമോ?.

പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന സിംഗാബാദ് റെയില്‍വേ സ്‌റ്റേഷന്‍ ഇന്ത്യയുടെ വിപുലമായ റെയില്‍വേ സംവിധാനത്തിലെ പ്രധാനപ്പെട്ട ഒന്നാണ്. ബംഗാളിലെ മാള്‍ഡ ജില്ലയിലെ ഹബീബ്പൂര്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന സിംഗാബാദിനെ വ്യത്യസ്തമാക്കുന്നത് ട്രെയിന്‍ സ്റ്റോപ്പുകളുടെ അഭാവമാണ്.

ബ്രട്ടീഷ് കാലഘട്ടത്തില്‍ സ്ഥാപിതമായ സിംഗാബാദ്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി തുടങ്ങിയ പല ഇതിഹാസ വ്യക്തികളുടെയും കടന്നുവരവിന് സാക്ഷ്യംവഹിച്ചിട്ടുണ്ട്. സ്വാതന്ത്രത്തിന് മുന്‍പുളള കാലത്ത് കൊല്‍ക്കത്തയ്ക്കും ധാക്കയ്ക്കും ഇടയിലുള്ള ഒരു നിര്‍ണായക ബന്ധമായിരുന്നു ഇത്. ഇത് യാത്രയ്ക്കും വാണിജ്യത്തിനും അക്കാലത്ത് സൗകര്യമൊരുക്കിയിരുന്നു. 1947ല്‍ ഇന്ത്യ വിഭജനത്തിന് ശേഷം ഈ സ്റ്റേഷന്റെ പ്രാധാന്യം വര്‍ധിച്ചു. ഇത് റെയില്‍ കണക്ടിവിറ്റിയെ മാറ്റിമറിച്ചു. അതിര്‍ത്തി കടന്നുള്ള റെയില്‍ കണക്ഷനുകള്‍ നിലനിര്‍ത്തുന്നതിനുളള ഒരു പ്രധാന പോയിന്റായി സിംഗബാദ് ഉയര്‍ന്നുവന്നു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം സിംഗബാദ് ചില മാറ്റങ്ങളിലൂടെ കടന്നുപോയി. 1971 ല്‍ ബ്ലംഗ്ലാദേശ് രൂപീകരണവും തുടര്‍ന്നുള്ള ഭൗമരാഷ്ട്രീയ മാറ്റങ്ങളും 1978 ല്‍ ഈ സ്റ്റേഷനുമായി ബന്ധപ്പെട്ട് ഒരു കരാറുണ്ടാകാനിടയാക്കി. ഇത് സിംഗാബാദില്‍ നിന്ന് ചരക്ക് ട്രെയിനുകള്‍ ഓടിക്കാനുളള വഴിയാണ് തുറന്നത്. 2011 ല്‍ ഒരു ഭേതഗതിയോടുകൂടി ഈ പദ്ധതി വിപുലീകരിച്ചു. അതുമായി ബന്ധപ്പെട്ട് നേപ്പാളിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ക്ക് ഗതാഗതം അനുവദിച്ചു.അങ്ങനെ സിംഗബാദ് ചരക്കുകളുടെ ഒരു നിര്‍ണായക ഗതാഗത സംവിധാനമായി മാറി.

ഇന്ന് ഈ സ്‌റ്റേഷന്‍ ഭൂതകാലത്തേക്കുളള ഒരു ജാലകമായി പ്രവര്‍ത്തിക്കുന്നു. ഇവിടെ കൊളോണിയല്‍ കാലത്തിന്റെ ഘടനകളും മറ്റും ഇപ്പോഴും നിലനില്‍ക്കുന്നു. അന്നത്തെ സിഗ്നല്‍ സംവിധാനങ്ങള്‍ ,ടിക്കറ്റ് കൗണ്ടറുകള്‍, മറ്റ് കാര്യങ്ങള്‍ എന്നിവയൊക്കെ കഴിഞ്ഞ കാലഘട്ടത്തിലെ അവശിഷ്ടങ്ങളായി അവിടെത്തന്നെ നിലനില്‍ക്കുന്നു. ഇന്ന് രാജ്യത്തിന്റെ അരികില്‍ ഒരു നിശബ്ദ കാവല്‍ക്കാരനായി ഇത് നിലകൊള്ളുകയാണ്.

Content Highlights : There is a railway station but no train; this is also the last station in India.

To advertise here,contact us