ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദം അഥവാ സ്കിന്‍ കാന്‍സര്‍ ഇന്ന് ആളുകള്‍ക്കിടയില്‍ വ്യാപകമാകുന്നുണ്ട്. തൊലിയിലെ കോശങ്ങളുടെ അസാധാരണമായ വളര്‍ച്ചയാണ് ഇവിടെ സംഭവിക്കുന്നത്. മെലനോമ, കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരം സ്കിന്‍ കാന്‍സറുകളുണ്ട്. ചര്‍മ്മത്തിന് നിറം കൊടുക്കുന്ന മെലാനില്‍ എന്ന പദാര്‍ഥത്തെ ഉത്പാദിപ്പിച്ചെടുക്കുന്ന കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമാണ് മെലനോമ സ്കിന്‍ കാന്‍സര്‍. മെലനോമ കാന്‍സറിന്റെ ലക്ഷണങ്ങളും ശരീരത്തിലെ പാടുകളും എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.
മെലനോമ കാന്‍സറിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും അള്‍ട്രാവൈലറ്റ് രശ്മികളോട് ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് കോശങ്ങളുടെ ഡിഎന്‍എയെ നശിപ്പിക്കുമെന്നും അതുമൂലം പ്രതിരോധ ശേഷി ദുര്‍ബലമാവുകയും സ്കിന്‍ കാന്സറുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.തലയിലെ ത്വക്കില്‍, കണ്ണിന്റെ പാളികളില്‍, കൈവിരലുകളിലോ കാല്‍വിരലുകളിലോ എവിടെ വേണമെങ്കിലും സ്കിന്‍ കാന്‍സര്‍ ഉണ്ടാകാം. നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് മെലനോമ കാന്‍സര്‍.
മെലനോമ ഏറ്റവും സാധാരണമായ ത്വക്ക് കാന്‍സറല്ലെങ്കിലും ഇത് അപകടകരമാണ്. ചികിത്സിച്ചില്ലെങ്കില്‍, ലിംഫ് നോഡുകള്‍, ശ്വാസകോശം, കരള്‍, തലച്ചോറ് തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ജീവന് ഭീഷണിയായേക്കാം. എന്നിരുന്നാലും, മെലനോമ അതിന്റെ ആദ്യഘട്ടത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ മിക്കവാറും രോഗം ഭേദമാക്കാന്‍ കഴിയും എന്നതാണ് ആശ്വാസകരമായ കാര്യം. അതുകൊണ്ടാണ് നേരത്തെയുള്ള കണ്ടെത്തല്‍ വളരെ നിര്‍ണായകമാകുന്നത്. ഇത്തരം മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Some changes in the skin may be a sign of skin cancer. It is important to have regular skin exams. Early detection of symptoms can help treat and cure the disease.