സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന 'ഡാര്‍ക്ക് ഷവറിംഗ്' എന്താണ്

ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായിട്ടാണ് ഈ രീതി പലരും പിന്തുടരുന്നത്

ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവരാണോ നിങ്ങള്‍, ലോകമെമ്പാടുമുളള ധാരാളം ആളുകള്‍ ഉറക്ക പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് ഡാര്‍ക്ക് ഷവറിംഗ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകള്‍ പറയുന്നത്. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന പല ട്രെന്‍ഡുകളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊന്നായ ഡാര്‍ക്ക് ഷവറിംഗ് എന്താണെന്ന് അറിയാം.

എന്താണ് ' ഡാര്‍ക്ക് ഷവറിംഗ്'

ഈ രീതി അനുസരിച്ച് കുറഞ്ഞ വെളിച്ചത്തിലുളള കുളി മനസിനെ ശാന്തമാക്കാനും എളുപ്പത്തില്‍ ഉറങ്ങാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ചില ആളുകള്‍ക്ക് ബാത്ത്‌റൂമിലെ നല്ല വെളിച്ചമുള്ള ലൈറ്റിന് പകരം മങ്ങിയ നൈറ്റ് ലൈറ്റ്, മെഴുകുതിരികള്‍, അല്ലെങ്കില്‍ ചൂടുള്ള ആംബര്‍ ലൈറ്റിംഗ് എന്നിവയൊക്കെ ഉപയോഗിക്കുന്നത് എളുപ്പത്തിലുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

ഉറക്കവും വെളിച്ചവും

തിളക്കമുള്ള വെളിച്ചം (പ്രത്യേകിച്ച് സ്‌ക്രീനുകളില്‍നിന്നും എല്‍ഇഡി ബള്‍ബുകളില്‍നിന്നുമുള്ള നീല വെളിച്ചം ഉറക്കം തോന്നാന്‍ സഹായിക്കുന്ന ഹോര്‍മോണായ മെലാടോണിനെ അടിച്ചമര്‍ത്തുന്നു. അതുകൊണ്ടാണ് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് സ്‌ക്രീന്‍ ടൈം ഒഴിവാക്കണമെന്ന് പറയുന്നത്. അതുപോലെ രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ വെളിച്ചം കുറയ്ക്കുന്നതും ഇരുണ്ട വെളിച്ചത്തില്‍ കുളിക്കുന്നതും ശരീരതാപനില നിയന്ത്രിക്കുകയും ശരീരത്തെ ഉറക്കത്തിനായി തയ്യാറാക്കുകയും ചെയ്യും.

ഡാര്‍ക്ക് ഷവര്‍ എങ്ങനെയാണ് ഉറക്കത്തെ സഹായിക്കുന്നത്

  • ഇരുണ്ട വെളിച്ചം തലച്ചോറിനേയും ശരീരത്തെയും ഉറക്കത്തിനായി സജ്ജമാക്കും.ഇത് മൊത്തത്തിലുളള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ശരീരത്തിന്റെ കോര്‍ താപനിലയില്‍ നേരിയ കുറവ് ഉണ്ടാകണമെന്നാണ്. രാത്രിയിലുള്ള കുളി ഇതിന് സഹായിക്കുന്നുണ്ട്.
  • കുറഞ്ഞവെളിച്ചം ലഭിക്കുമ്പോള്‍ അത് ശരീരത്തിന്റെ ഉറക്കഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലെ തടസങ്ങള്‍ കുറയ്ക്കുന്നു
  • ഇളം ചൂട് വെള്ളത്തില്‍ ഇരുണ്ട വെളിച്ചത്തില്‍ കുളിക്കുന്നത് പേശികളെ വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

ഡാര്‍ക്ക് ഷവര്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ

ഡാര്‍ക്ക് ഷവറിനെക്കുറിച്ച് നിലവില്‍ ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ ഒന്നും ഇല്ല.എന്നാലും ഇതിനെ പിന്തുണക്കുളള തെളിവുകളുണ്ടത്രേ. അതുകൊണ്ട് ഉറക്കമില്ലാത്തവര്‍ക്ക് ഈ രീതി പരീക്ഷിച്ച് നോക്കാവുന്നതായിരിക്കും.

Content Highlights :There have been many trends that have gone viral on social media. Do you know what dark showering is

To advertise here,contact us