'വരുമാനം കുറവുള്ളവർ വേഗം മരിക്കുന്നു,പണമുള്ളവര്‍ക്ക് അധിക ആയുസ്സ്'; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി പുതിയ പഠനം

പഠന പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ പണക്കാരേക്കാള്‍ ഒരു നൂറ്റാണ്ട് നേരത്തെ മരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു

ആരോഗ്യവും പണവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി അമേരിക്കയില്‍ നടത്തിയ ഒരു പഠനം ഇപ്പോള്‍ വലിയ ശ്രദ്ധ നേടുകയാണ്. 'ആരോഗ്യമാണ് സമ്പത്ത്' എന്ന് നമ്മള്‍ കേട്ട് വളര്‍ന്ന പഴഞ്ചൊലുകളെ തകിടം മറിച്ച് 'സമ്പത്താണ് ആരോഗ്യം' എന്ന് പറയുന്ന രീതിയിലേക്ക് മാറുകയാണ് കാര്യങ്ങള്‍ എന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഈ പഠനം പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ പണക്കാരേക്കാള്‍ ഒരു നൂറ്റാണ്ടോളം നേരത്തെ മരിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു.

എന്താണ് പഠനത്തിലെ കണ്ടെത്തലുകള്‍ ?

നാഷ്ണല്‍ കൗണ്‍സില്‍ ഓണ്‍ ഏജിംഗും യൂണിവേഴ്‌സിറ്റി ഓഫ് മസാക്യൂഷേറ്റസ് ബോസ്റ്റണ്‍സ് എല്‍ടിഎസ്എസ് സെന്ററും ചേര്‍ന്ന നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. അമേരിക്കയിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ കുറഞ്ഞ വരുമാനം നേടുന്നവരില്‍ ജീവിത കാലാവധി കുറവായും അതേ സമയം, ഉയര്‍ന്ന വരുമാനം നേടുന്നവര്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും കാണിക്കുന്നു. പണക്കാര്‍ പാവപ്പെട്ടവരേക്കാള്‍ 9 വര്‍ഷത്തോളം കൂടുതല്‍ കാലം ജീവിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. സാമ്പത്തിക അസമത്വങ്ങള്‍ എങ്ങനെയാണ് ആരോഗ്യ അനിശ്ചിതത്വങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

2018 മുതല്‍ 2022 വരെയുള്ള കാലഘട്ടത്തിലെ 10,000 ഓളം വീടുകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. സാമ്പത്തിക പിരിമിറുക്കങ്ങള്‍ ജീവനുകളേ അപഹരിക്കുന്നതെങ്ങനെയാണെന്നും പഠനം വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരാളേ നംബന്ധിച്ചിടത്തോളം ഭക്ഷണത്തിനും താമസിത്തിനും ശേഷമാണ് അവര്‍ ആശുപത്രി ആരോഗ്യം മരുന്നുകള്‍ എന്നീ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയുള്ളൂ. സാമ്പത്തിക പിരിമുറുക്കമുണ്ടാവുമ്പോള്‍ ഇവര്‍ മരുന്നുകളും മറ്റും വേണ്ടെന്ന് വെച്ച് മറ്റുള്ളവയ്ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ പണമുള്ള ഒരു കുടുംബത്തില്‍ ഇതിന്റെ ആവശ്യമുണ്ടാവുന്നില്ല. കൃത്യമായി മരുന്നും പോഷകങ്ങളും ചികിത്സയും ഇവര്‍ക്ക് ലഭിക്കുന്നു. ഇത് ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നു.

Content Highlights- 'People with low incomes die faster, those with money live longer'; New study with shocking findings

To advertise here,contact us