വെള്ളത്തിനുമുണ്ട് എക്സ്പയറി ഡേറ്റ്; റിസക് എടുക്കേണ്ട, ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കാം

വെള്ളം കേടാകുമോ..എത്ര കാലം സൂക്ഷിച്ചുവയ്ക്കാനാകും?

മനുഷ്യ ശരീരത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വെള്ളം എത്രത്തോളം അത്യന്താപേക്ഷിതമാണെന്ന് അറിയാമോ.അതുപോട്ടെ, നമുക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഈ വെള്ളത്തിന് എക്സ്പയറി ഡേറ്റ് ഉണ്ടെന്നറിയാമോ..വെള്ളം എത്രകാലം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാമെന്ന് നോക്കാം.

വെള്ളത്തിന് എക്‌സ്‌പയറി ഡേറ്റുണ്ടോ?

സാധാരണയായി ജലാശയങ്ങളിലെയും കിണറ്റിലെയും വെള്ളത്തിന് തകരാറൊന്നും സംഭവിക്കാറില്ല. പക്ഷെ കുപ്പികളിലോ, അല്ലെങ്കില്‍ ഏതെങ്കിലും പാത്രത്തിലോ സൂക്ഷിച്ചുവയ്ക്കുന്ന വെള്ളത്തിന് ഒരു പ്രത്യേക കാലാവധിയുണ്ട്. നിങ്ങള്‍ യാത്ര പോകുമ്പോള്‍ കുടിക്കാന്‍ വാങ്ങുന്ന വെള്ളക്കുപ്പികള്‍ തന്നെ ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം. കുപ്പിയില്‍ കൃത്യമായ എക്സ്പയറി ഡേറ്റ് കാണാം.

സാധാരണയായി പാക്ക് ചെയ്ത ശേഷം 2 വര്‍ഷം വരെ വെള്ളം ഉപയോഗിക്കാം. ഈ കാലയളവ് കഴിഞ്ഞാല്‍ വെള്ളം അടങ്ങിയിരിക്കുന്ന കുപ്പിയിലെ പ്ലാസ്റ്റിക് കെമിക്കല്‍ ലീച്ചിങിന് കാരണമാകും. ഇത് വെള്ളത്തെ മലിനമാക്കുന്നു. ആന്റിമണി, ബൈഫീനോള്‍ എ എന്നീ പദാര്‍ത്ഥങ്ങള്‍ വെള്ളത്തിലേക്ക് അലിയുകയും ഇത് മൂലം കുടലിന്റെ ആരോഗ്യം, പ്രതിരോധശേഷി, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവയെ മോശമായി ബാധിച്ചേക്കാം.

പുനരുപയോഗിക്കാവുന്ന കുപ്പികളില്‍ നിറച്ച വെള്ളത്തില്‍ പൂപ്പലോ, ബാക്ടീരിയയോ വേഗത്തില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ സ്ഥിരമായി ഉപയോഗിച്ച് വരുന്ന കുപ്പികളില്‍ ഇവയുടെ സാന്നിധ്യം അധികമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിനാല്‍ കുടിവെള്ള സുരക്ഷയ്ക്കായി നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ചില മികച്ച രീതികള്‍ പരിചയപ്പെടാം.

  • ചൂടുള്ള കാറിനുള്ളില്‍ കുപ്പികള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക
  • സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ ഗ്ലാസ് പാത്രങ്ങളില്‍ വെള്ളം സൂക്ഷിക്കുക
  • പുനരുപയോഗിക്കുന്ന കുപ്പികള്‍ സോപ്പിട്ട് ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.
  • ഒരു നിശ്ചിതകാലത്തിന് ശേഷം കുപ്പിക്ക് കേടുപാടുകള്‍ ഇല്ലെങ്കിലും അത് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാം

Content Highlights- Water also has an expiration date; don't take risks, know these things

To advertise here,contact us