ഫിറ്റ്നസിന്റെ കാര്യത്തില് എപ്പോഴും ആരാധകര്ക്ക് പ്രചോദനമാകാറുള്ള താരമാണ് കരീന കപൂര്. സൈസ് സീറോ ഫിഗര് മുതല് ഫിറ്റ്നസിലെ എല്ലാ മാറ്റങ്ങളും ആളുകളിലേക്ക് ആദ്യം എത്തിക്കുന്നതില് ഒരാളാണ് കരീന കപൂര്. ഇപ്പോഴിതാ കരീന കപൂറിന്റെ ഫിറ്റ്നസ് പരിശീലകനായ മഹേഷ് ഘനേക്കര് പങ്കുവച്ച കരീനയുടെ വര്ക്ക്ഔട്ട് വീഡിയോ ആണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
വാള് സപ്പോര്ട്ട് എക്സസൈസില് സിംഗിള് ലെഗ് ഹോപ്പ് ചെയ്യുന്നതാണ് വീഡിയോയില് കാണാന് സാധിക്കുന്നത്. ഒരു കാല് ചുമരില് ചാരി മറ്റേകാലില് ചാടുന്നതാണ് വീഡിയോയില് കാണാന് സാധിക്കുന്നത്. ഈ വ്യായാമം പ്രധാനമായും സിംഗിള്-ലെഗ് ബാലന്സ്, കണങ്കാലിൻ്റെ കരുത്ത്, പ്ലയോമെട്രിക് പവര് എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സിംഗിള് ലെഗ് ഹോപ്പിംഗ് പേശികളെ കൂടുതല് ശക്തിയാര്ജിക്കുന്നതിനും സന്തുലിതാവസ്ഥയും സ്ഥിരതയും മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു വര്ക്ക് ഔട്ടാണ്.
Content Highlights: Fitness scecret of Kareena Kapoor