ക്ലിയര്‍ സ്‌കിന്‍ ആണോ നിങ്ങളുടെ ആവശ്യം...; ഒരുനുള്ള് കാപ്പിപ്പൊടി ഈ മിശ്രിതത്തിനൊപ്പം ചേര്‍ക്കൂ

കാപ്പിപൊടിയുടെ എക്‌സ്‌പ്ലോയിന്റ് ഗുണങ്ങള്‍ ചര്‍മ്മം സോഫ്റ്റാക്കാന്‍ സഹായിക്കും

വെളുത്ത ചര്‍മ്മം എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി നല്ല ക്ലിയര്‍ സ്‌കിന്നാണ് ഇപ്പോള്‍ എല്ലാരും ആഗ്രഹിക്കുന്നത്. അത്തരത്തില്‍ നിങ്ങളുടെ ചര്‍മ്മം ക്ലിയര്‍ ആന്റ് സ്മൂത്താക്കാന്‍ കുറച്ചു കാപ്പി പൊടി മതി. കാപ്പിപൊടിയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ ഒരു പ്രകൃതിദത്തമായ എക്‌സ്‌ഫോളിയന്റു കൂടിയാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കാനും ചര്‍മ്മത്തെ കൂടുതല്‍ തിളക്കവും മൃദുത്വവുമുള്ളതാക്കി തീര്‍ക്കാനും സഹായിക്കും. കാപ്പി പൊടിയും അലോവേരയും കുറച്ച് റോസ് വാട്ടര്‍ ഉപയോഗിച്ചാണ് ഈ മിശ്രിതം തയ്യാറാക്കുന്നത്.

മിശ്രിതം തയ്യാറാക്കുന്ന വിധം

ഒരു ചെറിയ ബൗളില്‍ അല്പം കാപ്പിപൊടി എടുക്കുക. അതിലേക്ക് അലോവേര ജെല്ലോ അല്ലെങ്കില്‍ വീട്ടില്‍ തന്നെയുള്ള അലോവേരയില്‍ ജെല്ലി വേര്‍തിരിച്ചെടുത്ത് കാപ്പിപൊടിക്ക് ഒപ്പം ചേര്‍ക്കുക. ശേഷം അതിലേക്ക് കുറച്ച് റോസ് വാട്ടര്‍ ഒഴിക്കുക. റോസ് വാട്ടര്‍ ഇല്ലെങ്കില്‍ വെള്ളം ആണെങ്കിലും മതി. ശേഷം ഇവ മൂന്നും ചേര്‍ത്ത് നന്നായി മികസ് ചെയ്യുക.

ഉപയോഗിക്കേണ്ട രീതി

കുളിക്കുന്നതിന് മുന്‍പ് ഇവ മുഖത്തും ശരീരത്തിലും തേച്ച് നന്നായി സ്‌ക്രെബ് ചെയ്യുക. അതിനു ശേഷം കുറച്ചു നേരം ദേഹത്ത് തേച്ച് വച്ചു പിടിപ്പിച്ചതിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകികളയുക. ഈ മിശ്രിതം ശരീരത്തില്‍ തേയ്ക്കുന്നതിനു മുന്‍പ് ടെസ്റ്റ് പാച്ച് നടത്തി അലര്‍ജിക്കാണോ എന്ന് പരിശോധിക്കേണ്ടതാണ്.

Content Highlights: coffe powder scrub for clear skin

To advertise here,contact us