കല്യാണ രാമന് സിനിമയില്‍ മദ്യമൊഴിക്കാന്‍ ഗ്ലാസ്കൊണ്ട് വന്നിട്ട് ഇന്നസെന്റ് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. വേസ്റ്റ് ഗ്ലാസാ..വേസ്റ്റ് വരുന്ന മദ്യം ഒഴിക്കാന്‍. മദ്യം ഒഴിച്ചുകൊടുത്തു കഴിയുമ്പോള്‍ സോഡ വേണ്ടേ എന്ന് ചോദിക്കുന്നുണ്ട്, സോഡ ഒഴിച്ച് നിങ്ങള്‍ കുടിച്ചോളാന്‍ പറഞ്ഞ് ഒറ്റവലിക്ക് ഇന്നസെന്റ് മദ്യം അകത്താക്കുകയും ചെയ്യും. മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും ചിത്രത്തില്‍ പറയുന്നതുപോലെ ഈ മദ്യം സോഡ, വെളളം, ശീതള പാനീയം എന്നിവയിലൊക്കെ മിക്സ് ചെയതാണ് പലരും കുടിക്കാറുള്ളത്. എന്നാല്‍ ചില പാനീയങ്ങളില്‍ മിക്സ് ചെയ്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.
സാധാരണ ഗതിയില്‍ പലരും സോഡയില്‍ മിക്സ് ചെയ്താണ് മദ്യം കഴിക്കാറുള്ളത്. എന്നാല്‍ സോഡ കാര്‍ബണേറ്റഡ് ആണ്. ഇതില്‍ ഉയര്‍ന്ന ഫ്രക്ടോസ്, കഫീന്‍, ഫോസ്ഫോറിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. സോഡയുടെ അമിതമായ ഉപയോഗം ശരീരഭാരം കൂടാനും പ്രമേഹം ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.
സോഡകളില്‍ മാത്രമല്ല കാര്‍ബണേറ്റഡ് പാനീയങ്ങളിലും ശീതളപാനിയങ്ങളിലുമെല്ലാം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. സോഡ പോലെ തന്നെ ശീതള പാനീയങ്ങള്‍ കുടിക്കുന്നതും വളരെ അപകടകരമാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇത് കാരണമാകുന്നു. മാത്രമല്ല ഫാറ്റി ലിവര്‍ ഉണ്ടാകാനുളള സാധ്യതയും വര്‍ധിപ്പിക്കുന്നു.
മദ്യം അപകടം ക്ഷണിച്ചുവരുത്തും
നമ്മുടെ സംസ്കാരത്തിനും ഒത്തുകൂടലിനും മദ്യത്തിന് വലിയ റോളുണ്ട്. മദ്യം കരളിന് അപകടമാണെന്ന് എല്ലാവര്ക്കും അറിയാമെങ്കിലും മദ്യപാന ശീലത്തില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കാന് ഇതുവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. മദ്യം കരളിനെ മാത്രമല്ല സകല അവയവങ്ങളെയും ബാധിക്കും. എല്ലിനെയും പല്ലിനെയും പേശിയേയും മുടിയേയും വരെ അത് ദോഷകരമായി ബാധിക്കും.
മദ്യം ജീവന് തന്നെ ഭീഷണിയാണ്. കുടല് കാന്‍സര്‍, സ്ത്രീ സ്തനാര്‍ബുദം തുടങ്ങിയ ഏറ്റവും സാധാരണമായ കാന്‍സര്‍ തരങ്ങള്‍ ഉള്‍പ്പെടെ കുറഞ്ഞത് ഏഴ് തരം കാന്‍സറുകള്‍ക്ക് മദ്യം കാരണമാകുന്നു. അതായത് മദ്യം അടങ്ങിയ ഏതൊരു പാനീയവും കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Content Highlights:Most people mix alcohol with something before drinking it. However, mixing alcohol with certain drinks can be dangerous