ഭൂമിയിലെ ജീവന്റെ ആയുസ്സ് ഒരു ബില്യണ്‍ വര്‍ഷം കൂടി മാത്രം? പുതിയ പഠനം സൂചിപ്പിക്കുന്നത്

ഓരോ വര്‍ഷം കടന്നുപോകുമ്പോഴും സൂര്യന്‍ കൂടുതല്‍ ചൂടേറി വരികയാണ്. ഇത് ഭൂമിയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ജീവന്‍ ഇല്ലാതാകുമെന്ന പ്രവചനവുമായി ശാസ്ത്രജ്ഞര്‍. നാസ പ്ലാനറ്ററി മോഡലിങ് ഉപയോഗിച്ച് ടോഹോ സര്‍വകലാശാലയിലെ ഗവേഷകര്‍ സൂപ്പര്‍ കംപ്യൂട്ടറുകളുടെ സഹായത്താല്‍ നടത്തിയ പഠനത്തിലാണ് ഒരു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഓക്‌സിജന്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും അതിജീവനം അസാധ്യമാകുമെന്നും പ്രവചിച്ചിരിക്കുന്നത്.

ഓരോ വര്‍ഷം കടന്നുപോകുമ്പോഴും സൂര്യന്‍ കൂടുതല്‍ ചൂടേറി വരികയാണ്. ഇത് ഭൂമിയുടെ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ജലം നീരാവിയായി പോകും, കാര്‍ബണ്‍ ചക്രം ദുര്‍ബലമാകും, അത് ചെടികളുടെ നാശത്തിലേക്കും ഓക്‌സിജന്‍ ഉല്പാദനം തടയുന്നതിലേക്കും നയിക്കും. മീഥെയ്ന്‍ കൂടതല്‍ അടങ്ങിയ ഒരു അന്തരീക്ഷമായി അതു വീണ്ടും മാറും.

രണ്ടു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ അമിതചൂട്, പ്രകാശസംശ്ലേഷണത്തിനായുളള കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ കുറവ് എന്നിവ മൂലം ഭൂമിയുടെ ബയോസ്ഫിയര്‍ രണ്ടു ബില്യണ്‍ വര്‍ഷത്തിനുള്ളില്‍ അവസാനത്തിലേക്കെത്തും. അത് സത്യമാണെങ്കില്‍ സമീപഭാവിയില്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്‍ അളവ് കുറയുമെന്ന് ഒരാള്‍ക്ക് അനുമാനിക്കാനാവും. എന്നാല്‍ അതെന്ന കാര്യത്തില്‍ കൃത്യതയില്ലെന്നാണ്ടോഹോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കസുമി ഒസാക്കി നേരത്തേ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പുതിയ ഗവേഷണം ആ വാദത്തിന് ഒരു കൃത്യത കൊണ്ടുവന്നിരിക്കുകയാണ്.

Content Highlights: Scientists Predict Exact Date Life On Earth Will End: Study

To advertise here,contact us