ഇന്ന് ജൂൺ 11, ലോക ജനസംഖ്യാ ദിനം. യുവതയുടെ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യംവച്ചുകൊണ്ടാണ് യു.എന് ഇത്തവണത്തെ ജനസംഖ്യാ ദിനാചരണം നടത്തുന്നത്. 'നീതിയും പ്രത്യാശയും നിറഞ്ഞ ലോകത്ത് യുവാക്കൾ ആഗ്രഹിക്കുന്നത് പോലെ കുടുംബങ്ങളെ സൃഷ്ടിക്കുന്നതിനായി അവരെ ശാക്തീകരിക്കുക.' എന്നതാണ് ഈ വർഷത്തെ ജനസംഖ്യാ ദിന പ്രമേയം. ലോകത്ത് ജനപ്പെരുപ്പം വർധിച്ചു വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ ലോക ജനസംഖ്യയുടെ 16 ശതമാനം മാത്രമാണ് യുവാക്കളാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ. ഇക്കാരണത്താലാണ് ലോക ജനസംഖ്യാ ദിനത്തിൽ യുവത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്രമേയം പുറത്തിറക്കിയിരിക്കുന്നത്. 2025ൽ ലോകജനസംഖ്യ 8.23 ബില്യണ് കവിയുമെന്നാണ് കണക്കുകൂട്ടലുകള്.
ജനസംഖ്യാ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠനങ്ങൾ നടത്തുന്നതിനായാണ് എല്ലാ വർഷവും ജൂലൈ 11 ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. വർധിക്കുന്ന ആയുർദൈർഘ്യം, ജനനനിരക്കിലെ മാറ്റങ്ങൾ, നഗരവത്കരണം, കുടിയേറ്റം തുടങ്ങിയ പ്രവണതകൾക്കൊപ്പം ജനസംഖ്യാ വർധനവ് സംഭവിച്ചതും ഇത്തവണത്തെ ജനസംഖ്യാ ദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. 1987 ജൂലൈ 11ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞത് ആശങ്കയ്ക്ക് വഴി വച്ചിരുന്നു. അതിനാലാണ് 1989ൽ യുഎൻ ഡെവല്പെമെന്റ് പ്രോഗ്രാം (യുഎൻഡിപി) ഈ ദിനം ലോക ജനസംഖ്യാ ദിനമായി ആചരിക്കാന് തെരഞ്ഞെടുത്തത്. പിന്നീട് 1990 മുതൽ ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണർത്താൻ ജനസംഖ്യാ ദിനം ആചരിക്കുന്നത് തുടരാൻ യുഎൻ പൊതുസഭാ പ്രമേയത്തിലൂടെ തീരുമാനിച്ചു.
2025ലെ ലോകജനസംഖ്യാ ദിനത്തിന്റെ വിഷയങ്ങളായ ലിംഗ സമത്വം, കുടുംബാസൂത്രണം സുസ്ഥിര വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യു.എന് ലോകത്തോട് ആഹ്വാനം ചെയ്തു. ഇതിൽ തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിന് പ്രത്യേക പ്രാധാന്യം നല്കുന്നുണ്ട്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ കാര്യങ്ങളില് സ്ത്രീകൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുന്നതിനും ഈ ദിവസത്തിൽ ആഹ്വാനം ചെയ്യുന്നു.
ലോകത്തെ മനുഷ്യരുടെ ക്ഷേമത്തിനും, ജനസംഖ്യാ വളർച്ച സന്തുലിതമായി നിലനിർത്തുന്നതിനും അനിവാര്യമായ സുപ്രധാന കാര്യങ്ങളാണ് ജനസംഖ്യാ ദിനത്തിൽ യു.എന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക അവസരങ്ങൾ എന്നിവ സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിന് ഉതകുന്നവയാണ്.
ജനസംഖ്യാ വർധനവിലെ കുറവ് എന്നത് കേവലം കണക്കല്ല. ഇത് മനുഷ്യാവകാശം, ലിംഗ സമത്വം, കാലാവസ്ഥ പ്രതിരോധം, ആഗോള വിഭവങ്ങളുടെ ഉപയോഗത്തിലുള്ള ഉത്തരവാദിത്തം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നിലവിലെ സ്ഥിതിയിൽ ലോകജനസംഖ്യ ചരിത്രപരമായി ഏറ്റവും ഉയർന്ന അവസ്ഥയിലാണുള്ളത്. 2025ൽ 820 കോടിയിലധികം ജനങ്ങൾ ഭൂമിയിൽ വസിക്കുന്നു എന്നാണ് കണക്കുകൾ. കഴിഞ്ഞ ദശകങ്ങളെ അപേക്ഷിച്ച് ജനസംഖ്യാ വളർച്ച മന്ദഗതിയിലാണെങ്കിലും നഗരവത്കരണം, ആഗോള വിഭവങ്ങളുടെ ഉപയോഗം, പാരിസ്ഥിതിക പ്രശ്നങ്ങള്, സാമ്പത്തിക അസമത്വം തുടങ്ങിയ കാര്യങ്ങളിലൊക്കെ വലിയ വെല്ലുവിളികൾ നേരിടുകയാണ് ലോകം.
ജനസംഖ്യ, ജനങ്ങളുടെ സൗഖ്യം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി രാജ്യത്തെ സ്ഥിതിഗതികള് വിലയിരുത്തുന്നതിനായാണ് സെൻസസ് നടത്താറുള്ളത്. ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലായിരുന്നു. 10 വർഷങ്ങൾ കൂടുമ്പോളാണ് സെൻസസ് നടത്തി വരുന്നത്. എന്നാൽ കോവിഡ് 19ന്റെ സാഹചര്യത്തിൽ 2021ൽ സെൻസസ് നടത്താൻ സാധിച്ചില്ല. 2025ൽ സെൻസസ് നടത്തുമെന്ന് പ്രഖ്യാപനങ്ങൾ വന്നിരുന്നെങ്കിലും ഇത് 2027ലേക്ക് നീട്ടിവച്ചിരിക്കുകയാണ്.
2022 മധ്യത്തോടെ കോവിഡ് മഹാമാരി അവസാനിക്കുകയും, വർഷത്തിന്റെ അവസാനം ആയപ്പോഴേക്കും കാര്യങ്ങൾ സാധാരണ ഗതിയിലേക്ക് മാറുകയും ചെയ്തിരുന്നു. എങ്കിലും സെൻസസ് നടത്താനുള്ള തീരുമാനം 2025 വരെ വൈകി. 3 വർഷത്തെ താമസമുണ്ടായെങ്കിലും വീണ്ടും രണ്ട് വർഷത്തേക്ക് കൂടി സെൻസസ് നീട്ടിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് 19 മൂലം പല രാജ്യങ്ങളും സെൻസസ് മാറ്റി വച്ചിരുന്നെങ്കിലും ഇതിനകം തന്നെ മിക്ക രാജ്യങ്ങളും സെൻസസ് നടത്തിയിട്ടുണ്ട്.
ലോകത്ത് മാറ്റങ്ങൾ സംഭവിക്കുന്നത് അതിവേഗത്തിലാണ്. ഈ സാഹചര്യത്തിൽ ആസൂത്രണത്തിനും, നയരൂപീകരണത്തിനുമൊപ്പം പരിഗണിക്കേണ്ട പ്രധാനപ്പെട്ട സ്രോതസാണ് സെൻസസ്. രാജ്യത്തിന് ഉണ്ടായിരിക്കുന്ന മാറ്റങ്ങൾ കൃത്യമായി മനസിലാക്കുന്നതിനും, ജനക്ഷേമം ഉറപ്പാക്കുന്നതിനും സെൻസസ് അത്യാവശ്യ ഘടകമാണ്. അടുത്ത 20 വർഷത്തിനുള്ളിൽ പ്രായമായവരുടെ എണ്ണത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ലോക രാജ്യങ്ങളുടെ ജനസംഖ്യാ നിരക്ക്
Content Highlight; World Population Day: World Talks Population, India Still Awaits Census