ശാപമോ ദുരാത്മാവ് കയറുന്നതോ അല്ല അപസ്മാരം; രോഗം ഭേദമാകാൻ ശരിക്കും എന്താണ് ചെയ്യേണ്ടത് ?

അപസ്മാരത്തെക്കുറിച്ചുള്ള മിത്തുകളും സത്യങ്ങളും

നമ്മുടെ സമൂഹത്തില്‍ അപസ്മാരത്തെ അഥവാ എപ്പിലപ്‌സിയെ കുറിച്ച് ഇന്നും അനവധി തെറ്റായ വിശ്വാസങ്ങള്‍ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. കാലം മുന്നോട്ടുപോയെങ്കിലും, ശാസ്ത്രവും വൈദ്യശാസ്ത്രവും അതിവേഗം വികസിച്ചിട്ടുണ്ടെങ്കില്‍ പോലും ചില മിത്തുകള്‍ ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ മുന്‍ കാലങ്ങളില്‍ ഉള്ളപ്പോലെ തന്നെ പറ്റിപ്പിടിച്ചിരിക്കുന്നു. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്, ഇന്നും നമ്മുടെ സമൂഹം അപസ്മാരത്തെ ഒരു സോഷ്യല്‍ taabo ആയി കാണുന്നുവെന്നത്. സത്യത്തില്‍, നമ്മുടെ സമൂഹത്തില്‍ ആളുകള്‍ തുറന്ന് പറയാന്‍ വിസമ്മതിക്കുന്ന രണ്ട് പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, അവയാണ് അപസ്മാരവും മാനസികാരോഗ്യ പ്രശ്‌നങ്ങളും.

അപസ്മാരത്തെ ചുറ്റിപ്പറ്റിയ പഴയ അന്ധവിശ്വാസങ്ങള്‍

പുരാതനകാലത്ത് അപസ്മാരം ഒരു സാധാരണ രോഗമല്ലെന്നും, അത് ഒരു ജിന്ന് ,ബാധ, ദുഷ്ടാത്മാവിന്റെ കയറ്റം, അല്ലെങ്കില്‍ ശാപം എന്നുമാണ് പലരും വിശ്വസിച്ചിരുന്നത്. അന്നത്തെ സാഹചര്യത്തില്‍, രോഗികള്‍ സ്വാഭാവിക ചികിത്സകള്‍ക്ക് പകരം വിവിധ പുണ്യസ്ഥലങ്ങളെ സമീപിക്കുവായിരുന്നു. ചില കുടുംബങ്ങള്‍ അതിനെ ചികിത്സിക്കേണ്ട ഒരു രോഗമെന്നില്ലാതെ, ജീവിതത്തിന്റെ ഭാഗമായ ഒരുതരം ശാപമായി കണ്ടു സഹിച്ചുമാറ്റുകയും ചെയ്തിരുന്നു.

ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന ജെന്‍ഡര്‍ വൈരുദ്ധ്യം

സ്ത്രീകളുടെ കാര്യത്തില്‍ അപസ്മാരം ഒരു ആരോഗ്യപ്രശ്‌നമെന്നതിലുപരി ഒരു സാമൂഹിക ഭാരമായാണ് പലപ്പോഴും കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് വിവാഹിതരായ സ്ത്രീകള്‍ തന്റെ രോഗത്തെക്കുറിച്ച് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങളെ ഭയന്ന്,അവരുടെ ആരോഗ്യം സംബന്ധിച്ച സത്യങ്ങള്‍ മറച്ചു വയ്ക്കാന്‍ നിര്‍ബന്ധിതരാവുന്നു.

അതേസമയം,അപസ്മാരമെന്ന രോഗം പുരുഷന്മാരില്‍ കണ്ടാല്‍, അതിനെ അത്ര വലിയ പ്രശ്‌നമായി സമൂഹം കാണാറില്ല. ''ശരിയാണ്, ചികിത്സിച്ചാല്‍ മതിയല്ലോ'' എന്ന നിലയിലാണ് പല കുടുംബങ്ങളും അത് സമീപിക്കുന്നത്. ഒരു ആണ്‍കുട്ടിക്ക് അപസ്മാരമുണ്ടെങ്കില്‍ കുടുംബങ്ങളും സമൂഹവും അതിനെ സാധാരണമായ ആരോഗ്യ പ്രശ്‌നമായി കാണുമ്പോള്‍, പെണ്‍കുട്ടിയുടെ കാര്യത്തില്‍ അത് ഒരു ''വലിയ പ്രശ്‌നം'' എന്ന നിലയ്ക്കാണ് പലപ്പോഴും വിലയിരുത്തുന്നത്. ഈ രണ്ട് സമീപനങ്ങളുടെ വ്യത്യാസം സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജെന്‍ഡര്‍ വൈരുദ്ധ്യത്തിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്.

ശാസ്ത്രം പറയുന്ന യാഥാര്‍ത്ഥ്യം

വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ അപസ്മാരം ഒരു brain ഡിസ്ഫങ്ക്ഷന് അതായത് തലച്ചോറിലെ നാഡീപ്രവര്‍ത്തനത്തിലെ അസാധാരണ മാറ്റം മൂലമാണ് ഉണ്ടാകുന്നത്. ഇതിന് brain injury, stroke, genetic conditions എന്നിവ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ കൊണ്ടാവാം. അതിനാല്‍ ഇത് ഒരു ദൈവദോഷമോ ഭൗതികാതീത ശക്തികളുടെ ഇടപെടലോ അല്ല, മറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കാനും ചികിത്സിക്കാനുമാകുന്ന ഒരു വൈദ്യശാസ്ത്രരോഗം മാത്രമാണ്.

ഇന്നും തുടരുന്ന തെറ്റായ വിശ്വാസങ്ങള്‍

ഇന്നത്തെ സമൂഹത്തിലും, അപസ്മാരം വന്നാല്‍ രോഗിയുടെ കൈയില്‍ താക്കോല്‍, ഇല, തുടങ്ങിയ വസ്തുക്കള്‍ കൊടുക്കുമ്പോള്‍ ''ശാന്തമാകും'' എന്ന് കരുതുന്ന തെറ്റായ first aid രീതികള്‍ തുടരുന്നുണ്ട്. ഇത് വെറും തെറ്റിദ്ധാരണ

മാത്രമാകുന്നു.

ശരിയായ First Aid ചെയ്യേണ്ട വിധം

അപസ്മാരം തുടങ്ങുന്ന സമയം കുടുംബാംഗങ്ങളും ചുറ്റുപാടിലുള്ളവരും ഭയപ്പെടേണ്ട കാര്യമില്ല. പകരം ചെയ്യേണ്ടത്:

  • രോഗിയെ കാറ്റ് കിട്ടുന്ന സുരക്ഷിത സ്ഥാനത്ത് ചരിച്ചു കിടത്തുക.
  • ചുറ്റുമുള്ള അപകടസാധ്യതയുള്ള വസ്തുക്കള്‍ മാറ്റുക
  • കഴുത്തിലെ ടൈറ്റായ വസ്ത്രങ്ങള്‍ ഇളക്കുകവായിലോ മൂക്കിലോ വരുന്ന തുപ്പല്‍/ചാര്‍ദ്ദി വൃത്തിയാക്കുക
  • രോഗിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുക

ഇവയാണ് ശാസ്ത്രീയമായി ശരിയായ മാര്‍ഗങ്ങള്‍

പഴയതും പുതുതുമായ ചികിത്സകള്‍

മുന്‍കാലത്ത് Eptoin, Phenobarbitone പോലുള്ള മരുന്നുകളാണ് പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന്, അപസ്മാരത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുന്ന നിരവധി പുതിയ മരുന്നുകള്‍ ലഭ്യമാണ്. പ്രത്യേകിച്ച് ഇവ പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സുരക്ഷിതമായ രീതിയില്‍ ഉപയോഗിക്കാം.

എന്നാല്‍ ദീര്‍ഘകാലം മരുന്ന് കഴിച്ചിട്ടും രോഗം നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍, അതു നേരത്തെ തിരിച്ചറിഞ്ഞ് epilepsy സ്‌പെഷ്യലിസ്‌റ് അടങ്ങിയ ഒരു മെഡിക്കല്‍ ടീമിനെ സമീപിക്കുന്നത് അനിവാര്യമാണ്.

അഡ്വാന്‍സ്ഡ് പരിശോധനകളും ശസ്ത്രക്രിയാ സാധ്യതകളും

Video EEG, Functional MRI പോലുള്ള പരീക്ഷണങ്ങള്‍ വഴി രോഗം ശസ്ത്രക്രിയ മുഖേന തടയാന്‍ പറ്റുമോ എന്നത് കൃത്യമായി മനസ്സിലാക്കാം. ചില രോഗികളില്‍ ശസ്ത്രക്രിയക്ക് മികച്ച ഫലമാണ് ലഭിക്കുന്നത്, പ്രത്യേകിച്ച് ഒന്നിലധികം മരുന്നുകള്‍ ഉപയോഗിച്ചിട്ടും രോഗം തുടരുന്നവരില്‍. മരുന്നുകള്‍ ഉപയോഗിച്ചുതന്നെ രോഗം പൂര്‍ണ്ണമായി നിയന്ത്രിക്കാനാകുന്നവരില്‍ ശസ്ത്രക്രിയ വേണ്ടതില്ല. എന്നാല്‍ അതില്‍ പരാജയപ്പെടുന്ന കേസുകളില്‍ surgery ഏറ്റവും ഫലപ്രദമാണ്.

ആസ്റ്റര്‍ മിംസില്‍ ഇതുവരെ 200-ത്തിലധികം അപസ്മാര ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയിട്ടുണ്ട്. കേരളത്തിന്റെ പുറം സംസ്ഥാനങ്ങളില്‍ നിന്നുളള രോഗികളേയും ഇവിടെ ചികിത്സിച്ച് പൂര്‍ണ്ണമായും ആശ്വാസമാക്കാന്‍ ആശുപത്രിക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച വിദഗ്ധരും നൂതന പരിശോധനാ സംവിധാനങ്ങളും ഉള്ളതിനാല്‍, അപസ്മാരത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ ആസ്റ്റര്‍ മിംസ് എപിലെപ്‌സി ടീമിന് സാധിച്ചിട്ടുണ്ട്.

അപസ്മാരത്തെക്കുറിച്ചുള്ള മിത്തുകള്‍ നമ്മള്‍ മാറ്റേണ്ട സമയമാണിത്.തെറ്റായ വിശ്വാസങ്ങളും പേടികളും മാറ്റി വച്ച്, രോഗം ആരംഭിക്കുന്നതുമുതല്‍ ശരിയായ സമയത്ത് ചികിത്സ തേടുക അത്യാവശ്യമാണ്. അപസ്മാരം ചികിത്സിക്കാനാകാത്ത രോഗമല്ലെന്നും, ശരിയായ ചികിത്സയും പിന്തുണയും ലഭിച്ചാല്‍, രോഗികള്‍ക്ക് പൂര്‍ണ്ണമായും സാധാരണ ജീവിതം നയിക്കാനാകും എന്നുള്ളത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Content Highlights :Learn more about epilepsy

To advertise here,contact us