ഭാരവാഹനങ്ങൾക്ക് താൽക്കാലികമായി പ്രവേശനം നിരോധിച്ച് അബുദാബി

അബുദാബി നഗരസഭ ഗതാഗത വകുപ്പിന് (ഡിഎംടി) കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ( അബുദാബി മൊബിലിറ്റി) ആണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്

അബുദാബിയിലേക്കുള്ള ഭാരവാഹനങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ച് അധികൃതര്‍. ഭാരവാഹനങ്ങള്‍ക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകള്‍ക്കുമാണ് താല്‍ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാല് വരെയുള്ള ദിവസങ്ങളില്‍ രാവിലെ 6:30 മുതല്‍ 9:00 മണി വരെയാണ് ഈ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അബുദാബി നഗരസഭ ഗതാഗത വകുപ്പിന് (ഡിഎംടി) കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ( അബുദാബി മൊബിലിറ്റി) ആണ് പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്.

രാവിലെ സ്‌കൂളുകളിലേക്കും ഓഫീസുകളിലേക്കും പോകുന്ന ആളുകളുടെ തിരക്ക് കൂടുതലായിരിക്കും. ഈ സമയങ്ങളില്‍ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനാണ് പുതിയ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ശുചീകരണ കമ്പനികളുടെ വാഹനങ്ങള്‍ക്കും അവശ്യ ലോജിസ്റ്റിക്‌സ് പിന്തുണ നല്‍കുന്ന വാഹനങ്ങള്‍ക്കും വിലക്കില്‍ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

Content Highlight: Abu Dhabi has temporarily restricted the entry of heavy vehicles on selected roads to improve traffic flow, enhance road safety, and reduce congestion during peak travel periods.

To advertise here,contact us