ടിക്കറ്റ് ഇല്ലാതെ അബുദാബി വിമാനത്താവളം സന്ദർശിക്കാം; അവസരമൊരുക്കി യുഎഇ

യാത്രക്കാര്‍ക്ക് മാത്രമല്ല ടിക്കറ്റില്ലാത്തവര്‍ക്കും അബുദാബി സായിദ് അന്താരാഷ്ട വിമാനത്താവളത്തിലേക്ക് കടന്നു ചെല്ലാം.

യാത്രാ ടിക്കറ്റ് ഇല്ലാതെ അബുദാബി സായിദ് അന്താരാഷ്ട വിമാനത്തവളത്തില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വിമാനത്താവളത്തിലെ ഷോപ്പിംഗ്, വിനോദ സൗകര്യങ്ങൾ തുടങ്ങിയ ആസ്വദിക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനം. എട്ട് ആഴ്ചകളായിരിക്കും എല്ലാവര്‍ക്കുമായി വിമാനത്താവളം തുറന്നിരിക്കുക.

യാത്രക്കാര്‍ക്ക് മാത്രമല്ല ടിക്കറ്റില്ലാത്തവര്‍ക്കും അബുദാബി സായിദ് അന്താരാഷ്ട വിമാനത്താവളത്തിലേക്ക് കടന്നു ചെല്ലാം. സാധാരണയായി യാത്രക്കാര്‍ക്ക് മാത്രം അനുവദിനീയമായ മേഖലകളിലേക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവയും സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ പ്രവേശനത്തിനായി സന്ദര്‍ശകര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ക്യു ആര്‍ കോഡുള്ള ഡിജിറ്റല്‍ സുരക്ഷാ പാസ് നേടണം. ഈ പാസ് വിവിധ ചെക്ക്‌പോയിന്റുകളിലും ഷോപ്പുകളിലും പുറത്തേക്കുള്ള കവാടങ്ങളിലും സ്‌കാന്‍ ചെയ്യുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സന്ദര്‍ശനം കഴിഞ്ഞ് സുരക്ഷാ ബാഡ്ജ് തിരിച്ചുനല്‍കണം. അല്ലാത്ത പക്ഷം ഭാവിയില്‍ പ്രവേശനത്തിന് അത് തടസമാകും. സുരക്ഷാ നടപടികളുടെ ഭാഗമായി ലാപ്ടോപ്പ്, ടാബ്ലെറ്റ് പോലുള്ള വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. യുഎഇ ഐഡി ഉള്ളവര്‍ക്കാണ് പ്രവേശനം. 18 വയസ്സിനു താഴെയുള്ളവര്‍ പ്രായപൂര്‍ത്തിയായ ഒരാളോടൊപ്പം മാത്രമെ സന്ദര്‍ശനം അനുവദിക്കുകയുള്ളു. 200 ദിര്‍ഹം ചെലവഴിച്ചാല്‍ വിമാനത്താവളത്തിനുള്ളില്‍ നാല് മണിക്കൂര്‍ വരെ പാര്‍ക്കിംഗും അനുവദിക്കും.

Content Highlights: United Arab Emirates now allows visitors to explore Abu Dhabi International Airport without a ticket, offering a unique travel experience.

To advertise here,contact us