ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി യുഎഇ. ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യുഎഇ പാസ്പോര്‍ട്ട് മികച്ച നേട്ടം കരസ്ഥമാക്കിയത്. സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് പുറത്തിറക്കിയ ഈ വര്‍ഷത്തെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് യുഎഇ പാസ്പോര്‍ട്ടിന്റ മികച്ച നേട്ടം വ്യക്തമാക്കുന്നത്.
ആഗോള തലത്തില്‍ ഏറ്റവും കരുത്തുറ്റ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് യുഎഇ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തനിടെ 36 സ്ഥാനങ്ങളാണ് യുഎഇ പാസ്പോര്‍ട്ട് മുന്നേറിയത്. 2016ല്‍ 38-ാം സ്ഥാനത്തായിരുന്നു യുഎഇ പാസ്പോര്‍ട്ടിന്റെ സ്ഥാനം. ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ പാസ്പേര്ട്ടുകളും രണ്ടാം സ്ഥാനത്തുണ്ട്. മുന്‍കൂര്‍ വിസയില്ലാതെ പാസ്പോര്‍ട്ട് ഉടമയ്ക്ക് പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്ചയിക്കുന്നത്.
യുഎഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് ലോകത്തെ 187 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇപ്പോള്‍ യാത്ര ചെയ്യാനാകും. മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഒന്നാം സ്ഥാനമാണ് യുഎഇ പാസ്പോര്‍ട്ടിനുള്ളത്. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാകുന്ന സിംഗപ്പൂര്‍ ആണ് ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം. രണ്ടാം സ്ഥാനത്തുള്ള യുഎഇ, ജപ്പാന്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ സ്വീഡന് ആണ് അടുത്ത സ്ഥാനത്തുള്ളത്.
ബെല്‍ജിയം, ഡെന്മാര്ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി തുടങ്ങി വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളാണ് നാലാം സ്ഥാനത്ത്. ജിസിസി രാജ്യങ്ങളിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമക്കി ഖത്തറും ഇത്തവണ മികച്ച പ്രകടനം കാഴ്ചവെച്ചു. ആഗോളതലത്തില്‍ ഖത്തര്‍ പാസ്പോര്‍ട്ട് 47-ാം സ്ഥാനത്ത് നിന്ന് 45ലേക്കും മുന്നേറി.
Content Highlights: United Arab Emirates has ranked second globally in passport strength, offering increased visa-free travel access and global mobility advantages.