വിഷുവിനെ ആഘോഷപൂര്‍വം വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തില്‍ പ്രവാസ ലോകം. വിഷുക്കണിയും സദ്യയുമൊക്കെ ഒരുക്കാനുള്ള തയ്യാറെടുപ്പുകളാണ് എല്ലായിടത്തും. പ്രത്യേക വിഷു ചന്തകളും ആകര്‍ഷകമായ ഓഫറുകളുമായി വ്യാപാര സ്ഥാപനങ്ങളും ഉപഭോക്താക്കളെ വരവേല്‍ക്കുന്നു.
നാട്ടിലില് ഇല്ലെങ്കിലും ആഘോഷങ്ങള്‍ക്ക് ഒട്ടും കുറവ് വരുത്താന്‍ മലയാളികള്‍ തയ്യാറല്ല. വിഷു ആഘോഷങ്ങള്‍ക്ക് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവാസ ലോകത്ത് ആരംഭിച്ചിരുന്നു. വിഷുക്കണിയൊരുക്കുന്നതിനുള്ള കൊന്നപ്പൂക്കളും കടല്‍ കടന്നെത്തി. കണിയൊരുക്കാനും സദ്യക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനുമുളള തിരക്കിലായിരുന്നു ഇന്ന് എല്ലാവരും. ഇപ്പോഴും വ്യാപാര സ്ഥാപനങ്ങളില്‍ തിരക്ക് പ്രകടമാണ്. വിഷു ദിനമായ നാളെ സദ്യയും പായസവും കൈനീട്ടവുമൊക്കെയായി ഗള്‍ഫ് രാജ്യങ്ങളിലും ആഘേഷങ്ങള്‍ കളറാകും. സംഘര്‍ഷ സാഹചര്യങ്ങള്‍ മാറിയതിന്റെ സന്തോഷം കൂടി പങ്കുവയ്ക്കുകയാണ് മസ്ക്കറ്റിലെ മലയാളികള്‍.
കണി വിഭവങ്ങളും സദ്യവട്ടങ്ങള്‍ക്കുള്ള ഉത്പന്നങ്ങളും മാത്രമല്ല വിവിധ തരം പായസങ്ങളും ഹെപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി ലഭിക്കുന്നു. വിഷു സദ്യക്കുള്ള പ്രീ ബുക്കിംഗും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലും ആവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും വില വര്‍ദ്ധനവും പിപണിയെ ബാധിക്കാത്തതും പ്രവാസികള്‍ക്ക് ആശ്വാസമാണ്.
ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശവുമായി വിഷുപ്പുലരി വരുന്നെത്താന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകളുടെ അകലം മാത്രം മാത്രമാണ്. സമൃദ്ധിയുടെ ആ നല്ല നാളെക്ക് വേണ്ടിയുള്ള കാത്തിരിപ്പാലാണ് ഓരോ പ്രവാസിയും.
Content Highlights: Expats across the globe are in the final stages of preparations to celebrate Vishu, showcasing strong cultural ties and festive spirit.