അബുദബി ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ ഭാഗ്യശാലിയുടെ സമ്മാനത്തുക പ്രഖ്യാപിച്ച് അധികൃതർ. മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ വിജയിയാകുന്ന പ്രവാസിക്ക് 1.5 കോടി ദിർഹം (15 മില്യൺ) സമ്മാനമായി ലഭിക്കും. പ്രധാന സമ്മാനത്തിന് പുറമെ, അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹം വീതം പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും.
ബിഗ് ടിക്കറ്റ് കലണ്ടറിലെ ഏറ്റവും കൂടുതൽ സമ്മാനങ്ങൾ നൽകുന്ന മാസങ്ങളിലൊന്നായി ഫെബ്രുവരി മാറുകയാണ്. കൂടാതെ, മാസം മുഴുവൻ നീണ്ടുനിൽക്കുന്ന നാല് പ്രതിവാര ഇ-നറുക്കെടുപ്പുകളും ബിഗ് ടിക്കറ്റ് സംഘടിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയും നാല് വിജയികൾക്ക് വീതം 50,000 ദിർഹം ഇതിലൂടെ സമ്മാനമായി ലഭിക്കും.
ഫെബ്രുവരിയിലെ പ്രമോഷന്റെ ഭാഗമായി 'ദ ബിഗ് വിൻ' മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിനും 24-നും ഇടയിൽ ഒരു തവണയായി രണ്ടോ അതിലധികമോ ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാല് പേർക്ക് മാർച്ച് മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഈ നാല് പേർക്കും 50,000 ദിർഹം മുതൽ 1,50,000 ദിർഹം വരെയുള്ള ഉറപ്പായ ക്യാഷ് പ്രൈസുകൾ ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട നാല് പേരുടെ വിവരങ്ങൾ മാർച്ച് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെ ഔദ്യോഗികമായി അറിയിക്കുന്നതാണ്.
Content Highlights: Big Ticket Abu Dhabi has announced Dh15-million jackpot for one lucky winner in February. The grand prize for February will be awarded during the live draw on March 3.