പെൻഷൻ വിതരണ തീയതികൾ പ്രഖ്യാപിച്ച് യുഎഇ; പൊതു അവധി ദിവസങ്ങളോട് അനുബന്ധിച്ച് തുക നൽകും

ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ സാധാരണ ഷെഡ്യൂൾ അനുസരിച്ച് 27-ാം തീയതിയായിരിക്കും പെൻഷൻ വിതരണം ചെയ്യുന്നത്

യുഎഇയിൽ 2026ലെ പെൻഷൻ വിതരണ തീയതികൾ പ്രഖ്യാപിച്ച് ജനറൽ പെൻഷൻ ആന്റ് സോഷ്യൽ അതോറിറ്റി. പൊതു അവധി ദിവസങ്ങളോട് അനുബന്ധിച്ചാവും പെൻഷൻ നൽകുക. പ്രധാന ആഘോഷങ്ങൾക്ക് മുമ്പായി പെൻഷൻ തുക നൽകുന്നതിലൂടെ ഗുണഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ കൃത്യമായ ആസൂത്രണം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

2026ലെ പെൻഷൻ ദിവസങ്ങൾ ഇപ്രകാരമാണ്;

ജനുവരി, ജൂൺ, നവംബർ മാസങ്ങളിൽ 26-ാം തിയതി പെൻ‌ഷൻ ലഭിക്കും.

ഫെബ്രുവരി, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ 25-ാം തിയതിയാണ് പെൻഷൻ ലഭിക്കുക.

മാർച്ചിൽ ഈദ് അൽ ഫിത്തറിന് മുമ്പായി 19-ാം തിയതി പെൻഷൻ നൽകും.

ഏപ്രിൽ മാസം 24-ാം തിയതിയാണ് പെൻഷൻ നൽകുക.

മെയ് മാസത്തിൽ അറഫാ ദിനത്തോടും ഈദുല്‍ അദ്ഹയ്ക്കും മുമ്പായി 22-ാം തിയതി പെൻഷൻ ലഭിക്കും.

ജൂലൈ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ സാധാരണ ഷെഡ്യൂൾ അനുസരിച്ച് 27-ാം തീയതിയായിരിക്കും പെൻഷൻ വിതരണം ചെയ്യുന്നത്.

Content Highlights: The UAE authorities have announced the pension distribution schedule, stating that pension payments will be released in connection with public holidays. The decision aims to ensure timely disbursement and convenience for beneficiaries. Relevant departments have advised pensioners to note the announced dates for receiving their payments.

To advertise here,contact us