ഒമാനിലെ മുസന്ദം മേഖലയിൽ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

യുഎഇ സമയം പുലർച്ചെ 4.44നായിരുന്നു സംഭവം

ഒമാനിലെ മുസന്ദം മേഖലയിൽ ഭൂചലനം. ഒമാന്റെ ഭാഗമായ മുസന്ദത്തിന് തെക്കുഭാഗത്തായി ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.9 തീവ്രതയാണ് ഭൂചലനത്തിന്റെ തോത്. യുഎഇ സമയം പുലർച്ചെ 4.44നായിരുന്നു സംഭവം. ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

യുഎഇയിലെ താമസക്കാർക്ക് നേരിയ തോതിൽ ഭൂമികുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ യുഎഇയിൽ എവിടെയും നാശനഷ്ടങ്ങളോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാന്റെ ഭരണനിയന്ത്രണത്തിലുള്ള മുസന്ദം മേഖല യുഎഇയിലെ റാസൽഖൈമ, ദിബ്ബ തുടങ്ങിയ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ്.

Content Highlights: UAE Earthquake: A minor earthquake experieced in UAE

To advertise here,contact us