ഷാർജയിൽ കൊടുങ്ങല്ലൂരിയൻ സ്വറ 2025 സംഘടിപ്പിച്ചു

ജനുവരി 11-ാം തീയതി അജ്മാനിൽ രാത്രി 8 മുതൽ 2 വരെയായിരുന്നു പരിപാടി

ഷാർജ: ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയും മണ്ഡലം വനിതാ വിംഗ് കമ്മിറ്റിയും സംയുക്തമായി മുസ്‌രിസ് കാർണിവെലിന്റെ ഭാഗമായി കൊടുങ്ങല്ലൂരിയൻ സ്വറ 2025 സംഘടിപ്പിച്ചു. ജനുവരി 11-ാം തീയതി അജ്മാനിൽ രാത്രി 8 മുതൽ 2 വരെയായിരുന്നു പരിപാടി. ഷാർജ കെ എം സി സി സംസ്ഥാന സെക്രട്ടറി കെ എസ് ഷാനവാസാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.

മണ്ഡലം പ്രസിഡണ്ട്‌ നുഫൈൽ പുത്തൻച്ചിറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എസ് ഷമീർ സ്വഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്‌ ഹനീജ്, സെക്രട്ടറി കെ എ ശംസുദ്ധീൻ, മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്‌ അബ്ദുൽ ജലീൽ, വൈസ് പ്രസിഡന്റ്‌മാരായ സി എസ് ഖലീൽ, അബ്ദുൽ റഹിം, മുഹമ്മദലി, സെക്രട്ടറിമാരായ സി എസ് ഷിയാസ്, ടി കെ മുഹമ്മദ്‌ കബീർ, വി ബി സകരിയ, എം എ സനീജ്, എൻ എ സകരിയ, അംഗങ്ങളായ സി ബി ഉമ്മർ, പി എസ് സമദ്, സലീം പട്ടപ്പാടം, സി എസ് സഗീർ, ടി എ റഷീദ്, വനിതാ വിങ്‌ ജില്ലാ വൈസ് പ്രസിഡണ്ട്‌ സബീന ഷാനവാസ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

സെക്രട്ടറി സബീന ഹനീജ്, മണ്ഡലം പ്രസിഡണ്ട്‌ ഹാരിഷ നജീബ്, ജനറൽ സെക്രട്ടറി ജസീല ഇസ്ഹാഖ്, ട്രഷറർ നൈമ ഹൈദർ, വൈസ് പ്രസിഡന്റ്‌മാരായ മുംതാസ് സലീം സബിത ശംസുദ്ധീൻ സെക്രട്ടറിമാരായ ഹസീന സനീജ്, മുനീറ ഹാരിസ്, നജ്ല റഹീം അംഗങ്ങളായ സബൂറ ഉമ്മർ, ഷംല റഷീദ്, ഷംല ജലീൽ, റീം റഷീദ്, റിയ റഷീദ് എന്നിവർ പങ്കെടുത്തു. മണ്ഡലം ട്രഷറർ എം എം ഹൈദർ നന്ദി പറഞ്ഞു.

Content Highlights: Kodungalluryan Swara 2025 was organized in Sharjah

To advertise here,contact us