പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ഓണാഘോഷവും പതിമൂന്നാം വാർഷികവും മസ്‌കറ്റില്‍ നടന്നു

പിന്നണി ഗായിക സിത്താര ബാലകൃഷ്ണന്‍ നയിച്ച ഗാനമേളയും അരങ്ങേറി

പാലക്കാട് ജില്ലയിലെ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷവും പതിമൂന്നാം വാര്‍ഷികാഘോഷവും മസ്‌കറ്റില്‍ വെച്ചു നടന്നു. മസ്‌കറ്റിലെ അല്‍ ളാജ് ഹോട്ടലില്‍ വെച്ചായിരുന്നു ആഘോഷം നടന്നത്. ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഓഫീസര്‍ തവിഷി ബെഹല്‍ പാണ്ഡെ പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പാലക്കാട് ഫ്രണ്ട്‌സ് സാംസ്‌കാരിക പുരസ്‌കാരം യുവ സംഗീത സംവിധായകനും പിന്നണി ഗായകനുമായ രഞ്ജിന്‍ രാജിന് കൂട്ടായ്മയുടെ പ്രസിഡന്റ് പി ശ്രീകുമാര്‍ കൈമാറി. കൂടാതെ കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു.

വൈവിധ്യമാര്‍ന്ന പരിപാടികളും വിപുലമായ ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഓണാഘോഷത്തില്‍ കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. കൂട്ടായ്മയിലെ അംഗങ്ങള്‍ അവതരിപ്പിച്ച നിരവധി കലാപരിപാടികളും, സുപ്രസിദ്ധ പിന്നണി ഗായിക സിത്താര ബാലകൃഷ്ണന്‍ നയിച്ച ഗാനമേളയും അരങ്ങേറി.

Content Highlight: The Palakkad Friends Association in Muscat celebrated its Onam festival and 13th anniversary with cultural programmes, community gatherings, and traditional festivities, bringing together Malayalis from across Oman.

To advertise here,contact us