ഒമാനിൽ ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ബ്രാഞ്ച് ഇന്നുമുതൽ ഒമാനിലെ സലാലയിൽ പ്രവർത്തനമാരംഭിക്കുന്നു. സലാലയിലെ അൽ മുറൂജിൽ ആണ് പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ ഔദ്യോഗികമായി തുറന്നത്.ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ, മറ്റ് വിശിഷ്ട വ്യക്തികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ, ശൈഖ് ഡോ. സഈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല അൽ ഹാർത്തി സ്റ്റോർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
സലാലയിലെ വളർന്നുവരുന്ന നഗരപ്രദേശങ്ങളിലുള്ളവർക്ക് ഷോപ്പിംഗ് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായിട്ടുള്ള പുതിയ എക്സ്പ്രസ് സ്റ്റോർ 3,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ്. കൂടാതെ ഉപഭോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മനസ്സിനിണങ്ങിയ ഉൽപ്പന്നങ്ങളുടെ ഒരു നിര തന്നെ വാഗ്ദാനം ചെയ്യുന്നു. എക്സ്പ്രസ് കൗണ്ടറുകൾ കൂടാതെ സെൽഫ് ചെക്ക്ഔട്ട് കിയോസ്ക്കുകളും, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും സ്റ്റോറിൽ ഉണ്ട്, ഇത് ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും തടസ്സരഹിതവുമായ ഷോപ്പിംഗ് അനുഭവം ഉറപ്പാക്കും.
സലാലയിൽ തങ്ങളുടെ പുതിയ സ്റ്റോർ തുറക്കുന്നതിലൂടെ ഒമാൻ സുൽത്താനേറ്റിലുടനീളം തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാനും ലുലു ഗ്രൂപ്പിന് സാധിക്കുമെന്നാണ് വിലയിരുന്നത്. കൂടാതെ ഈ വിപുലീകരണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയുടെ തുടർച്ചയായ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ എ പ്രതികരിച്ചത്. ആധുനികവും, ആക്സസ് ചെയ്യാവുന്നതും, ഉപഭോക്തൃ കേന്ദ്രീകൃതവുമായ റീട്ടെയിൽ അനുഭവങ്ങൾ മേഖലയിലുടനീളമുള്ള സമൂഹങ്ങളിലേക്ക് അടുപ്പിക്കാനുള്ള ലുലുവിന്റെ നിരന്തരമായ ശ്രമങ്ങളിലെ മറ്റൊരു ചുവടുവയ്പ്പാണിതെന്ന് ലുലു അധികൃതർ പറഞ്ഞു.
Content Highlight: Lulu Express has launched a new store in Salalah, marking another expansion milestone in Oman