പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും സാമ്പത്തിക സ്ഥിരത പുലർത്തി കുവൈറ്റ് ; വിപണിയിലുണ്ടായത് ചെറിയ ഇടിവ് മാത്രം

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ലോകമെങ്ങും ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുകയാണ്

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും കുവൈറ്റിന്റെ സമ്പദ്‍വ്യവസ്ഥ സ്ഥിരത പുലര്‍ത്തുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആഗോള വിപണികളില്‍ വലിയ ഇടിവുകള്‍ രേഖപ്പെടുത്തുമ്പോള്‍ കുവൈറ്റ് വിപണിയില്‍ പരിമിതമായ ഇടിവ് മാത്രമാണ് ഉണ്ടായതെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടികാട്ടുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ലോകമെങ്ങും ആഗോള സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുയാണ്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാന്‍ കുവൈറ്റിന് കഴിഞ്ഞു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള വിപണികളില്‍ വലിയ ഇടിവുകള്‍ രേഖപ്പെടുത്തിയ സാഹചര്യത്തിലും കുവൈത്ത് വിപണിയില്‍ പരിമിതമായ ഇടിവ് മാത്രമാണ് ഉണ്ടായത്. ദിനാറിന്റെ സ്ഥിരതയും ശക്തമായ സാമ്പത്തിക അടിസ്ഥാനവുമാണ് വിപണിയെ സംരക്ഷിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

വിദേശ നിക്ഷേപവും പ്രാദേശിക ലിക്വിഡിറ്റിയും വിപണിയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി കമ്പനികള്‍ സ്ഥിരമായ ലാഭവിതരണം തുടരുന്നതിനാല്‍ നിക്ഷേപ സാധ്യതകള്‍ ഉയരുന്നതായും കാണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കിംഗ് മേഖലയിലെ ശക്തമായ നിക്ഷേപങ്ങളും സര്‍ക്കാര്‍ ചെലവുകളും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതില്‍ നിര്‍ണായകമാണ്. സ്വകാര്യ മേഖലയുടെ വളര്‍ച്ചയും തുടരുന്ന വികസന പദ്ധതികളും സമ്പദ്‍വ്യസ്ഥയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Content Highlights: Kuwait maintains economic stability despite ongoing Middle East conflicts, with only a slight dip in the market. The resilience highlights the strength of Kuwait’s financial system amid regional tensions.

To advertise here,contact us