ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് കുവൈത്ത് മുന്‍സിപ്പാലിറ്റി മാര്‍നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പതാകയുടെ അന്തസ്സും പ്രതീകാത്മകതയും നിലനിര്‍ത്തുന്നതിനും പൗരന്മാരിലും താമസക്കാരിലും ദേശീയ മൂല്യങ്ങള്‍ വളര്‍ത്തുന്നതിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുന്‍സിപ്പാലിറ്റി അറിയിച്ചു.
പതാകയിലെ കറുത്ത നിറം പതാക സ്തംഭത്തോട് ചേര്‍ന്നായിരിക്കണം വരേണ്ടത്. പച്ച നിറം മുകള്‍ഭാഗത്തും വെള്ള നടുവിലും ചുവപ്പ് താഴെയും വരണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. പതാക വേഗത്തില്‍ ഉയര്‍ത്തുകയും വളരെ സാവധാനം താഴ്ത്തുകയും വേണം.
പതാക എപ്പോഴും വൃത്തിയുള്ളതും കേടുപാടുകള്‍ ഇല്ലാത്തതുമായിരിക്കണം. കീറിയതോ നിറം മങ്ങിയതോ ആയ പതാകകള്‍ ഉയര്‍ത്തരുത്. പതാക തലതിരിച്ച് കെട്ടുന്നത് ശിക്ഷാര്‍ഹമാണ്. പതാകയില്‍ ചിത്രങ്ങള്‍ വരയ്ക്കാനോ എഴുത്തുകള്‍ ചേര്‍ക്കാനോ പാടിലെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Content Highlights: will be observed on February 25, 2026. The government has emphasized the importance of respecting national symbols, particularly the Kuwaiti flag, and has introduced regulations governing the display of foreign flags and symbols