തമിഴക ബോക്സ് ഓഫീസിൽ തകർത്തടിച്ച് രായൻ, ഈ വർഷത്തെ ടോപ് ഗ്രോസറായി ധനുഷ് ചിത്രം

സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം ധനുഷിൻ്റെ കരിയറിലെ 50-ാമത്തെ ചിത്രമായിരുന്നു

icon
dot image

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'രായനി'ലൂടെ കോളിവുഡ് ബോക്സ് ഓഫീസ് പുത്തനുണർവിലാണ്. ജൂലൈ 27 ന് പുറത്തിറങ്ങിയ ചിത്രം തിയേറ്റർ പ്രദർശനം അവസാനിപ്പിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ സിനിമ 160 കോടിയാണ് നേടിയിരിക്കുന്നത്. ഇതോടെ ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി രായൻ മാറിയിരിക്കുകയാണ്.

ഒരു ധനുഷ് സിനിമ തമിഴ്നാട്ടിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. റിവഞ്ച് ആക്ഷൻ ഡ്രാമയായ രായൻ നിരൂപക പ്രശംസയും നേടിയിരുന്നു. ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രം കൂടിയാണ് രായൻ.

സൺ പിക്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം ധനുഷിൻ്റെ കരിയറിലെ 50-ാമത്തെ ചിത്രമായിരുന്നു. ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമാണ് രായൻ. ചിത്രത്തിൽ ദുഷാര വിജയൻ, മലയാളി നടി അപർണ ബാലമുരളി, എസ് ജെ സൂര്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി.

സുമാദത്തന് പുറകെ ശിവദാസന്; പുതിയ കഥാപാത്രത്തെ ഇറക്കിവിട്ട് കിഷ്കിന്ധാ കാണ്ഡം

To advertise here,contact us
To advertise here,contact us
To advertise here,contact us