'ബുക്കിംഗ് ഫുള്ളാകും, എന്നാൽ തിയേറ്ററിൽ 12 പേരെയുണ്ടാകൂ'; അപകടകരമായ പ്രവണതയെന്ന് അനൂപ് മേനോൻ

'ഒരു സിനിമ ചെയ്യാനുളള പണമാണ് തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാൻ നിർമ്മാതാക്കൾ മുടക്കുന്നത്'

നിർമ്മാതാക്കൾ പണം മുടക്കി പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് കൊണ്ടുവരുന്ന പ്രവണതയാണ് ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്നത് എന്ന് അനൂപ് മേനോൻ. ഇതിനായി സിനിമയ്ക്കായി ചെലവഴിക്കുന്നയത്ര തുകയാണ് പല നിർമ്മാതാക്കളും മുടക്കുന്നത്. ചെക്ക് മേറ്റ് എന്ന സിനിമയുടെ പ്രദർശനം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മലയാള സിനിമയിൽ ഇപ്പോള് കണ്ടുവരുന്ന വളരെ അപകടകരമായ, അല്ലെങ്കില് ദു:ഖകരമായ ട്രെന്റ് എന്തെന്നാൽ ആദ്യത്തെ മൂന്ന് ദിവസം കാശ് കൊടുത്ത് തിയേറ്ററിൽ ആളെ കൊണ്ടുവരണം എന്നാലെ തിയേറ്ററിൽ ആളുള്ളൂ എന്ന അവസ്ഥയാണ്. ഏകദേശം ഒരു സിനിമ ചെയ്യാനുളള പണമാണ് തിയേറ്ററിലേക്ക് ആളെ കൊണ്ടുവരാൻ നിർമ്മാതാക്കൾ മുടക്കുന്നത്'- അനൂപ് മേനോൻ പറഞ്ഞു.

പലപ്പോഴും തിയേറ്ററുകളിൽ ബുക്കിംഗ് മാത്രമേ നടക്കുന്നുള്ളു എന്നും തിയേറ്ററിൽ ആളുകൾ കയറുന്നില്ലെന്നും അനൂപ് മേനോൻ പറഞ്ഞു. തിയേറ്ററുകളിൽ ആളുകൾ കയറുമെന്ന് നമ്മൾ വിശ്വസിക്കുമ്പോൾ തിയേറ്ററിനുള്ളിൽ കയറി നോക്കുമ്പോള് 12 പേരെ ഉണ്ടാവൂ. അതൊന്നും ഒരു ഫൂള് പ്രൂഫ് ആയുള്ള മെത്തേഡ് അല്ല എന്നും അനൂപ് മേനോൻ പ്രതികരിച്ചു.

'സോറി, ഞാൻ ഇപ്പോഴും വിവാഹിതനാണ്'; വിവാഹമോചന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അഭിഷേക്?

ചെക്ക് മേറ്റ് ഒരു സാധാരണ സിനിമയല്ല. ഈ സിനിമക്ക് ഒരു പൂർവ്വ മാതൃകയുമില്ല. ഇതുപോലൊരു സിനിമ സംഭവിക്കുന്നത് ഇവിടെ ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ സിനിമയെ കാണാനും വിശ്വസിക്കാനും അംഗീകരിക്കാനും ഒരു കാലതാമസം പ്രേക്ഷകരുടെ ഭാഗത്ത് ഉണ്ടാകും. അത് എത്രയും വേഗം അവസാനിച്ച് പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനൂപ് മേനോൻ പറഞ്ഞു.

To advertise here,contact us