'ഫസ്റ്റ് ഡേ ഷൂട്ടിന്റെ അന്ന് ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല…നസ്‌ലൻ ഭയങ്കര പാവമാണ്'; ഹൻസിക കൃഷ്ണ

കോളേജിൽ വന്നശേഷം ഫ്രണ്ട്സിന്റെ കൂടെ ആദ്യം കാണാൻ പോയ സിനിമയാണ് പ്രേമലു

നസ്‌ലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നെന്ന് നടി ഹൻസിക കൃഷ്ണ. നസ്‌ലിന്റെ വലിയ ആരാധികയാണ് താനെന്നും ആദ്യമായി നസ്‌ലിനെ നേരിൽ കണ്ടപ്പോഴുള്ള സന്തോഷവും സിനിമയുടെ ആദ്യ ഷൂട്ടിങ് ദിനത്തിലെ എക്സ്പീരിയൻസും ഹൻസിക പങ്കുവെച്ചു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ഹൻസിക ഇക്കാര്യങ്ങൾ പറഞ്ഞത്.

'നസ്‌ലിന്റെ കൂടെ എനിക്ക് നല്ല എക്സ്പീരിയൻസ് ആയിരുന്നു. കോളേജിൽ വന്നശേഷം ഫ്രണ്ട്സിന്റെ കൂടെ ആദ്യം കാണാൻ പോയ സിനിമയാണ് പ്രേമലു. ഞങ്ങൾ എല്ലാവരും ഒരുപാട് എൻജോയ് ചെയ്ത സിനിമയായിരുന്നു അത്. ഓരോ സീനും ചിരിച്ചുചിരിച്ച് ആസ്വദിച്ചാണ് കണ്ടത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ആക്ടർ തന്നെയാണ് നസ്‌ലൻ', ഹൻസിക പറഞ്ഞു.

'ഫസ്റ്റ് ഡേ, എന്റെ ആദ്യ സീൻ അന്ന് തന്നെ നസ്‌ലിനെയാണ് കാണുന്നത്. മുന്നേ കണ്ടിട്ടൊന്നുമില്ല. ഫസ്റ്റ് ടൈം കണ്ടപ്പോൾ തന്നെ ഷേക്ക് ഹാൻഡ് ഒക്കെ തന്നു. ഭയങ്കര ഹാപ്പിയായിരുന്നു. നല്ല ഒരാളാണ്, പാവമാണ് നസ്‌ലൻ. മോണിറ്ററിൽ സീനുകളൊക്കെ അന്ന് കണ്ടിട്ടുണ്ടായിരുന്നു. അതൊക്കെ സ്ക്രീനിൽ കണ്ടിട്ട് നേരിട്ട് കാണാൻ പറ്റിയതിൽ ഞാൻ വളരെ ഹാപ്പിയായിരുന്നു'.

'ആദ്യമായി അഭിനയിക്കുമ്പോൾ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. പേടിയെക്കാളും എങ്ങനെയായിരിക്കും എന്നൊരു ക്യൂരിയോസിറ്റി ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. ഫസ്റ്റ് ഡേ ഷൂട്ടിന്റെ അന്ന് ഞാൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എന്റെ മനസിൽ നാളെ ഫസ്റ്റ് ഫിലിമിന്റെ ഫസ്റ്റ് ഡേ ഷൂട്ടാണ്, ഒന്നും ചളമാക്കരുതേ എന്നായിരുന്നു', ഹൻസിക പറഞ്ഞു.

Content Highlights: Hansika Krishna about bachelor party shooting and naslen

To advertise here,contact us