സൂര്യയും മമിത ബൈജുവു നായിക നായകന്മാരായി എത്തിയ ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. രാധിക ശരത്്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ സൂര്യ കരിയറില്‍ നേരിട്ട പ്രതിസന്ധികളെ നേരിട്ടത് എങ്ങിനെയെന്ന് പറയുകയാണ് രാധിക. ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് സംഘടിപ്പിച്ച സക്സസ് മീറ്റിലാണ് രാധിക സൂര്യയെക്കുറിച്ച് വൈകാരികമായി സംസാരിച്ചത്. ചടങ്ങില്‍ സൂര്യ നേരിട്ട് പങ്കെടുത്തിരുന്നില്ലെങ്കിലും അദ്ദേഹവുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് രാധിക പറയുന്നുണ്ട്.
'സൂര്യ എനിക്ക് എന്റെ കുടുംബാഗത്തെ പോലെയാണ് ഞാന്‍ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളും വേദനകളും കണ്ടിട്ടുള്ള ഒരാളാണ്. സിനിമയില്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടാകാം, എന്നാല്‍ യഥാര്‍ത്ഥ മാനസിക പോരാട്ടങ്ങള്‍ മറ്റൊരു തലത്തിലുള്ളതാണ്. സൂര്യ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. അദ്ദേഹത്തെ വളരെ അടുത്തുനിന്ന് വീക്ഷിച്ച എനിക്ക്, ഇന്ന് അദ്ദേഹത്തെ കാണുമ്പോള്‍ ആത്മാര്‍ത്ഥമായും അഭിമാനം തോന്നുന്നു.
അധികം സംസാരിക്കുന്ന ഒരാളല്ല സൂര്യ. വളരെ അപൂര്‍വമായേ അദ്ദേഹം മനസ് തുറന്ന് സംസാരിക്കാറുള്ളു. വളരെ ചുരുക്കം ചിലരോട് മാത്രമേ അദ്ദേഹം നന്നായി സംസാരിക്കാറുള്ളൂ. അതില്‍ ഒരാളാണ് ഞാന്‍. ഇങ്ങനെ ചെയ്യരുത്, അങ്ങനെ ചെയ്യണം എന്നൊക്കെ ഞാന്‍ അദ്ദേഹത്തോട് പറയുമായിരുന്നു'-രാധിക ശരത്കുമാര് പറയുന്നു.
സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്. സൂര്യ ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Content Highlights: Radhika Sarathkumar's remarks about Suriya are going viral on social media