'സെറ്റില്‍ ഗിരീഷ് ഒന്നും മിണ്ടുന്നില്ല, എന്നോട് താല്‍പര്യമില്ലേ എന്ന് വിചാരിച്ചു'; നിവിന്‍ പോളി

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സെറ്റില്‍ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഗിരീഷ് എ ഡി

ഓണം റിലീസില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത്. ഗിരീഷ് എഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഓണാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ഒരുമിച്ചുള്ള ഓണാഘോഷ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. ഈ വീഡിയോയിലെ പലഭാഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ ഗിരീഷ് എ ഡി സെറ്റില്‍ എങ്ങിനെ ആയിരുന്നുവെന്ന് പറയുകയാണ് നിവിന്‍ പോളി. ഭാവന സ്റ്റുഡിയോസിന്റെ ചാനലില്‍ പങ്കുവച്ച പ്രൊമോ വിഡിയോയിലാണ് നിവിന്‍ മനസ് തുറന്നത്.

'നമ്മളൊരു പുതിയ സെറ്റിലേക്ക്, പുതിയ ടീമിന്റെ കൂടെ ചേരുകയല്ലേ. ഞാന്‍ വാചിരിച്ചിരുന്നത്, ഗിരീഷിന്റെ സിനിമകളെല്ലാം എന്റര്‍ടെയ്ന്‍മെന്റും ഹ്യൂമറായിരുന്നു. അതിനാല്‍ ഞാന്‍ വിചാരിച്ചിരുന്നത് സെറ്റ് ഭയങ്കര അടിപൊളിയായിരിക്കും എന്ന വന്‍ പ്രതീക്ഷയിലാണ് ഞാന്‍ വരുന്നത്. പക്ഷെ ഗിരീഷ് അധികം മിണ്ടുന്നില്ല. അപ്പോള്‍ ഞാന്‍ കരുതി, ഇനി താല്‍പര്യമില്ലേ? നിര്‍ബന്ധിതനായി ചെയ്യുകയാണോ? ഷോട്ടൊക്കെ കഴിഞ്ഞാല്‍ മൈക്കിലൂടെ ആ ഒക്കെ എന്ന് മാത്രമേയുള്ളൂ.

ഒരു ദിവസം ഗിരീഷിനെ കാണാന്‍ സെറ്റില്‍ അല്‍ത്താഫ് വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എടാ മച്ചാന്‍ എന്താണ് ഹാപ്പിയല്ലേ? എനിക്ക് ചെറിയൊരു ടെന്‍ഷനുണ്ടെന്നൊക്കെ അവനോട് പറഞ്ഞു. ഇനി നാഷണല്‍ അവാര്‍ഡ് കിട്ടിയാലും, കിട്ടിയോ ആ ഓക്കെ എന്നേ ഗിരീഷ് പറയൂവെന്നായിരുന്നു അല്‍ത്താഫിന്റെ മറുപടി. സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്'-നിവിന്‍ പോളി.

Content Highlights: Gireesh AD was speaking about the events that took place on the set of Bethlehem Family Unit

To advertise here,contact us