വമ്പന്‍ 'പരിപാടി'യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോര്‍ജ് ചിത്രം അവസാന ഘട്ടത്തിലേക്ക്

കേരളത്തിന് അകത്തും പുറത്തും ആയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്

2018, മാളികപ്പുറം, രേഖാചിത്രം, ആട് 3 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'പരിപാടി' ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക്. നടന്‍ ജോജു ജോര്‍ജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. നൂറോളം പുതുമുഖങ്ങള്‍ അഭിനയിക്കുന്ന ചിത്രം വമ്പന്‍ കാന്‍വാസില്‍ ഡിസംബര്‍ റിലീസ് ആയാണ് ഒരുങ്ങുന്നത്.

ഒരു വര്‍ഷത്തോളം നടന്ന പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ശേഷം ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന് വേണ്ടി 4 മാസത്തോളം സമയമെടുത്ത് ആണ് ആക്ടര്‍സ് ഗ്രൂമിങ് പ്രോഗ്രാം നടന്നത്. കേരളത്തിന് അകത്തും പുറത്തും ആയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ബ്രഹ്‌മാണ്ഡ ചിത്രം ടോക്‌സിക് ഉള്‍പ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങള്‍ക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകന്‍ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ് ഒരുക്കിയ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവും പൂര്‍ത്തിയായി. സൂപ്പര്‍ഹിറ്റ് തമിഴ് സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'പരിപാടി'.

2024 ല്‍ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ 'പണി' ഗംഭീര ബോക്സോഫീസ് കലക്ഷന്‍ ആണ് നേടിയത്. പണിക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയില്‍ 'പരിപാടി' വമ്പന്‍ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച 2018 , ആട് 3 , 50 കോടി ക്ലബില്‍ ഇടം പിടിച്ച രേഖാചിത്രം എന്നിവക്ക് ശേഷം കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളില്‍ ആണ് റിലീസിനെത്തുക.

ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാന്‍ ശങ്കര്‍ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈന്‍ : അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈന്‍ : സാബു മോഹന്‍, സംഘട്ടനം : അന്‍പറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- ജയന്‍ നമ്പ്യാര്‍, നിര്‍മ്മാണ ഏകോപനം : ഗോപകുമാര്‍ ജികെ, നിര്‍മ്മാണ നിര്‍വ്വഹണം : വര്‍ക്കി ജോര്‍ജ്, നിര്‍മാണ നിയന്ത്രണം : ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീര്‍ ശാം, രൂപപരിവര്‍ത്തന ചമയം : എന്‍ ജി റോഷന്‍, വിഎഫ്എക്‌സ് : ലിറ്റില്‍ ഹിപ്പോ സ്റ്റുഡിയോസ് , മുഖ്യ സഹസംവിധായകന്‍ : റെനിത്ത്, പരസ്യകല : സര്‍ക്കാസനം, പിആര്‍ഒ & മാര്‍ക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Joju George movie Paripadi is in its final stages. This big-budget film was shot both within and outside Kerala

To advertise here,contact us