ദളപതി അല്ല, ഇനി ചീഫ് മിനിസ്റ്റർ സി ജോസഫ് വിജയ്; പുതിയ ടൈറ്റിലുമായി ജനനായകൻ പോസ്റ്റർ

ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ കഴിഞ്ഞ ദിവസം സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. A സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ മൂന്ന് മിനിറ്റാണ് സിനിമയുടെ നീളം. സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ ഇപ്പോൾ നിർമാതാക്കൾ പുറത്തുവിട്ടു.

പോസ്റ്ററിൽ ദളപതി വിജയ്ക്ക് പകരം ചീഫ് മിനിസ്റ്റർ സി ജോസഫ് വിജയ് എന്നാണ് കൊടുത്തിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.

See you soon in theatres nanba & nanbis ❤️#JanaNayaganCensoredA 💥Hon'ble Chief Minister @actorvijay @KvnProductions #HVinoth @hegdepooja @anirudhofficial @thedeol @_mamithabaiju @Jagadishbliss @LohithNK01 @RamVJ2412 @TSeries@PharsFilm @PicturesPVR @kamalgianc… pic.twitter.com/Rcx4Iuw52P

സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

Content Highlights: The censor certificate poster of Vijay’s upcoming film Jananayakan has created attention with a new title replacing the popular tag Thalapathy with Chief Minister. The update has sparked discussions among fans and cinema audiences.

To advertise here,contact us