'ഭർതൃ വീട്ടില്‍ പറ്റുന്നില്ലെങ്കിൽ മകളോട് തിരിച്ച് വരാൻ മാതാപിതാക്കൾ പറയണം, വിവാഹം പോലെ ഡിവോഴ്സും ചെയ്യാം'

'നിനക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങളുണ്ടെന്ന് മക്കളോട് പറയണം.ഗര്‍ഭിണിയായി തിരിച്ച് വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ'

മലയാളി താരം സ്വാസിക തമിഴിലും മികച്ച സിനിമകളുടെ ഭാഗമാവുകയാണ്. സീരിയലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോഴിതാ തനിക്ക് തന്റെ 'അമ്മ നൽകിയ കരുതിനെക്കുറിച്ച് പറയുകയാണ് നടി. എന്ത് പ്രശ്നം വന്നാലും ചെന്ന് പറയാനുള്ള സ്പേസ് 'അമ്മ തനിക്ക് തന്നിട്ടുണ്ടെന്നും അതുപോലെ എല്ലാ മക്കൾക്കും ആ സ്‌പേസ് മാതാപിതാക്കൾ കൊടുക്കണമെന്നും സ്വാസിക പറയുന്നു. ഭർതൃ വീട്ടിലെ പ്രശ്നങ്ങൾ സഹിച്ച് നിൽക്കാതെ എന്ത് ഉണ്ടെങ്കിലും തിരിച്ച് വാ എന്ന് മാതാപിതാക്കൾ പറയാമെന്നും സ്വാസിക കൂട്ടിച്ചേർത്തു.

'ഭയത്തില്‍ തന്നെ ജീവിക്കാതെ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ അതിന് എതിരെ സംസാരിക്കാരിക്കാനുള്ള മെന്‍റല്‍ സ്റ്റെബിലിറ്റി നമുക്ക് ഉണ്ടായിരിക്കണം. കാസ്റ്റിംഗ് കൗച്ച് ഒന്നും നടക്കുന്നില്ലെന്ന് നമുക്ക് പറയാനാവല്ല. സിനിമ മേഖലയില്‍ മാത്രമല്ല മറ്റ് ഇന്‍റസ്ട്രികളിലും അത് നടക്കുന്നുണ്ട്. ഫിലിം ഇന്‍റസ്ട്രി മാത്രം മോശം എന്ന് പറയാനാവില്ല. ലൈം ലൈറ്റില്‍ ഉള്ളത് കൊണ്ട് മാത്രം സിനിമയെ പറ്റി പറയുന്നു. എന്ത് എവിടെ നടന്നാലും അതിനെതിരെ നമ്മള്‍ സംസാരിക്കണം. നമ്മള്‍ ചേയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അയ്യോ ഞാനത് എതിര്‍ത്താല്‍ പ്രശ്നമാകുമോന്ന് കരുതി മിണ്ടാതിരുന്നാല്‍ അവ അധികമായി നടക്കും. നമ്മള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ ഒരു ഭയം വരും.

എന്ത് വന്നാലും പ്രതികരിക്കണമെന്ന് മാതാപിതാക്കള്‍ മക്കളോട് പറയണം. അല്ലെങ്കില്‍ ഞങ്ങളോട് വന്ന് പറയൂന്ന് പറയണം. നിരവധി പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, പ്രണയിക്കുന്ന സമയത്ത് അവര്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാവും. അത് എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നത് തുടങ്ങി. എന്തായാലും പേടിയില്ലാതെ മക്കള്‍ക്ക് മാതാപിതാക്കളോട് പറയാനാകണം. അതിനുള്ള സ്പേയ്സ് അവര്‍ കൊടുക്കണം. നിനക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങളുണ്ടെന്ന് മക്കളോട് പറയണം. എന്‍റെ അമ്മ അങ്ങനെയാണ്. നീ എന്ത് വേണമെങ്കിലും ചെയ്തോന്ന് പറയും. ഗര്‍ഭിണിയായി തിരിച്ച് വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ.

അമ്മ എനിക്കതെല്ലാം പറഞ്ഞ് തന്നിട്ടുണ്ട്. ഭര്‍ത്താവിന്‍റെ വീട്ടില്‍ എന്ത് നടന്നാലും തിരിച്ച് വാ എന്ന് പറയണം. വിവാഹം പോലെ തന്നെ ഡിവോഴ്സും ചെയ്യാം. ഒരാളുടെ ഹരാസ്മെന്റ് ഏറ്റ് ഇഷ്ടമില്ലാതെ ജീവിക്കണമെന്നില്ല. ഇമോഷണൽ സപ്പോർട്ട് മാതാപിതാക്കൾ കൊടുക്കണം. ബസിലൊക്കെ മോശം അനുഭവം വന്നപ്പോള്‍ എഴുന്നേറ്റ് നിന്ന് അടി കൊടുത്ത സംഭവങ്ങളെല്ലാം എനിക്കുണ്ട്. അമ്മ എനിക്ക് തന്നെ പിന്തുണയാകും അതിന് കാരണം', എന്നും സ്വാസിക കൂട്ടിച്ചേർത്തു.

Content Highlights: Actress Swasika says her mother always gave her the freedom to share any problems she faced. She believes parents should provide a similar safe and supportive space for every child to communicate openly and seek guidance when needed.

To advertise here,contact us