ഗ്രേറ്റ് ഫാദർ', 'പുതിയ നിയമം', 'ജോൺ ലൂദർ' പോലുള്ള ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണൂർ സ്ക്വാഡ്'. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന് പ്ലാൻ ഉണ്ടെന്നും മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ടെന്നും റോണി പറയുന്നു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'കണ്ണൂർ സ്ക്വാഡിന്റെ രണ്ടാം ഭാഗത്തിന്റെ ഡിസ്കഷൻസും കാര്യങ്ങളും ഒക്കെ നടക്കുന്നുണ്ട്. മമ്മൂക്കയോട് ഈ പരിപാടിയെക്കുറിച്ച് പറഞ്ഞു. റോബി ഒക്കെ വരണം. റോബ ചാക്കോച്ചന്റെ പടത്തിന്റെ ഷൂട്ടിലാണ്. ജൂലൈ പകുതിയ്ക്ക് വന്നിട്ട് എന്താണ് പപരിപാടിയെന്ന് ബാക്കി നോക്കണം. മമ്മൂക്ക ചെന്നൈയിലാണ്. രാജ്കുമാർ പെരിയസ്വാമിയുടെ ധനുഷിന്റെ ചിത്രത്തിന്റെ ഷൂട്ടിലാണ് പുള്ളി. അവരൊക്കെ വന്നു കഴിഞ്ഞിട്ടേ സിനിമയുടെ ബാക്കി കാര്യങ്ങൾ പറയാൻ കഴിയുകയുള്ളൂ; റോണി ഡേവിഡ് രാജ് പറഞ്ഞു.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പോലീസ് സംഘം നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആയിരുന്നു.
അതേസമയം, മമ്മൂട്ടി ഇപ്പോൾ ധനുഷിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങിലാണ് മമ്മൂട്ടി ഇപ്പോൾ. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ നടന്നിരുന്നു. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് സൂചന. ചിത്രത്തിൻ്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.
Content Highlights: Actor and writer Rony David Raj has revealed that he has spoken to Mammootty about the possibility of Kannur Squad 2. The update has raised expectations among fans of the 2023 crime thriller, which featured Mammootty as ASI George Martin and became one of the notable Malayalam films of recent years.