ചിദംബരം-ജിത്തു മാധവന്‍ ചിത്രം 'ബാലന്‍' ട്രെയ്ലര്‍ പുറത്ത്; ചിത്രം ജൂണ്‍ 19 ന് ആഗോള റിലീസിനെത്തും

കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ചതു മുതല്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ 'ബാലന്‍' ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. പ്രഖ്യാപനം മുതല്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത് മുതല്‍ വലിയ ആകാംഷയാണ് പ്രേക്ഷകരില്‍ സൃഷ്ടിച്ചത്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കെ, ഇന്ത്യന്‍ ചലച്ചിത്രമേഖലയിലുട നീളമുള്ള പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് ഒന്നിലധികം ഭാഷകളില്‍ ബാലന്റെ ട്രെയ്ലര്‍ പുറത്തിറക്കി. അജയ് ദേവ്ഗണ്‍, സൂര്യ ശിവകുമാര്‍, നാഗ ചൈതന്യ, രാജ് ബി.ഷെട്ടി എന്നിവര്‍ യഥാക്രമം ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ട്രെയ്ലര്‍ റിലീസ് ചെയ്തു.

ട്രെയിലറിനും ചിത്രത്തിനും ആശംസകള്‍ നേര്‍ന്നുകൊണ്ട് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. വ്യക്തിത്വം, സ്വത്വം, അതിജീവനം എന്നീ വിഷയങ്ങളില്‍ വേരൂന്നിയ, ആഴത്തിലുള്ള മാനുഷികവും വൈകാരികവുമായ തലങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമാനുഭവത്തിലേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ഏറെ ആകര്‍ഷകമായ ഈ ട്രെയ്ലര്‍, സപ്‌സെന്‍സ്, ത്രില്‍, ദുരൂഹത എന്നിവ നിറച്ചാണ് ഒരുക്കിയിരിക്കുന്നത്. ചിദംബരം സംവിധാനം ചെയ്ത്, ജിത്തു മാധവന്‍ രചിച്ച 'ബാലന്‍ ദി ബോയ്', വ്യത്യസ്തമായ ആഖ്യാന ശൈലികള്‍ക്ക് പേരുകേട്ട രണ്ട് പ്രശസ്ത കഥാകാരന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നു എന്നത് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകരില്‍ സൃഷ്ടിച്ചിരിക്കുന്നത്.

കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന്‍ ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം, പാന്‍ ഇന്ത്യന്‍ റിലീസായി 2026 ജൂണ്‍ 19 ന് മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ഛായാഗ്രഹണം - ഷൈജു ഖാലിദ്, സംഗീതം- സുഷിന്‍ ശ്യാം. എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി - ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് - സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്സ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍

Content Highlights: Chidambaram-Jeethu Madhavan's 'Balan' trailer out; film to release globally on June 19

To advertise here,contact us