32 മാസം എടുത്ത് തയ്യാറാക്കിയ തിരക്കഥ, ഓരോ 10 മിനിറ്റിലും ആവേശം, സൂര്യയുടെ തിരിച്ചു വരവാണിത്; ബാലാജി

രാജാവ് തന്റെ സിംഹാസനത്തിലേക്ക് തിരിച്ചു വരുന്ന സിനിമയാണിത്, നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സൂര്യ ഇതിൽ ഉണ്ട്.

നടിപ്പിന്‍ നായകന്‍ സൂര്യ നായകനാവുന്ന ആര്‍ ജെ ബാലാജി ചിത്രം ആണ് കറുപ്പ്. മെയ്‌ 14നാണ് ചിത്രം തീയേറ്ററിലെത്തുന്നത്. ഒരു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്‌ഡേറ്റുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ചും സൂര്യയുടെ അഭിനയത്തെ കുറിച്ചും ആർ ജെ ബാലാജി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നടുന്നത്. സൂര്യയുടെ തിരിച്ചു വരവാണ് കറുപ്പെന്ന ബാലാജി പറഞ്ഞു.

'ഞാൻ 32 മാസം കൊണ്ടാണ് കറുപ്പ് എഴുതിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും വളരെ ശക്തമായ ഒരു വാണിജ്യ ചിത്രമാണിത്. നമ്മൾ കാണാൻ ആഗ്രഹിക്കുന്ന സൂര്യ ഇതിൽ ഉണ്ട്. രസകരമായ നാടക നിമിഷങ്ങൾ നിറഞ്ഞതായിരിക്കും ഇത്. ഓരോ 10 മിനിറ്റിലും വലിയ ആവേശം ഉണ്ടാകും. രാജാവ് തന്റെ സിംഹാസനത്തിലേക്ക് തിരിച്ചു വരുന്ന സിനിമയാണിത്,' ആർ ജെ ബാലാജി പറഞ്ഞു.

#RJBalaji:"I wrote #Karuppu for 32 Months. It's commercial film with strong 1st half & 2nd half will be filled with entertaining theatre moment which we want to witness #Suriya sir. There will be high in every 10 mins. The king is coming for his throne👑" pic.twitter.com/dCaCCEXpPm

'കറുപ്പ് കണ്ടവർ പറഞ്ഞത് ആദ്യ പകുതി വൈകാരികമായിരിക്കുമെന്നും രണ്ടാം പകുതി നാടകീയ നിമിഷങ്ങൾ നിറഞ്ഞതായിരിക്കുമെന്നും. വ്യത്യസ്തമായ സിനിമകളിലൂടെ ഒരു സവിശേഷ അനുഭവം നൽകണമെന്ന ആഗ്രഹത്താലാണ് ഞാൻ ഇത് ചെയ്യുന്നത്. കറുപ്പ് ഒരു സ്പൂഫ് ആണ്, അത് ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു,' സൂര്യ പറഞ്ഞു.

#Suriya:"Those who watched #Karuppu said that 1st half will be EMOTIONAL & 2nd half will be filled with THEATRICAL MOMENTS♥️🔥. I'm doing this as I want to give a unique experience, with different films💯. Karuppu is a SPOOF, which is Laugh and think😳💥" pic.twitter.com/kvEB1iBJ3v

അതേസമയം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. സീ തമിഴ് ആണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Content Highlights: RJ Balaji shared that Suriya is set to return with the much-awaited film Karuppu. He revealed that the script for the project took 32 months to prepare, highlighting the effort and planning behind the film.

To advertise here,contact us