തൃശ്ശൂര്‍ വെടിക്കെട്ടുപുര ദുരന്തത്തിൽ മരണമ‍ടഞ്ഞവരിൽ ‘തുടക്കം’ മേക്കപ്പ് ആർടിസ്റ്റും; വേദന പങ്കുവെച്ച് ജൂഡ്

സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ ഇദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂർ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ മരണപ്പെട്ടവരിൽ സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ ബിജീഷ് ബാലനും ഉൾപ്പെട്ടിരുന്നു. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. വിസ്മയ മോഹൻലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയിലും മേക്കപ്പ് ആർട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്തിരുന്നു. ബിനീഷിന്റെ അപ്രതീക്ഷിത വിഗോയത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണ് സംവിധായകൻ ജൂഡ് ആന്തണി.

‘ഹൃദയഭേദകം’ ഞങ്ങളുടെ തുടക്കം സിനിമയുടെ ഭാഗമായിരുന്നു ഇദ്ദേഹം' എന്നായിരുന്നു ജൂഡ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ ഇദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ലൈസന്‍സിയായ സതീഷിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 13 പേരുടെ മരണം നിലവില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന വിവരമാണ് പുറത്ത് വരുന്നത്. പതിമൂന്ന് പേര്‍ ചികിത്സയിലാണ്.

ഇവരില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. നിർമാണ ശാലയില്‍ 40ഓളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക നിഗമനം. 5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Content Highlights:  A devastating firecracker factory explosion in Thrissur has claimed multiple lives, including a makeup artist known as ‘Thudakkam’. The tragedy has sent shockwaves across Kerala, drawing condolences from the entertainment industry.

To advertise here,contact us