വാഴ 2 സംവിധായകന്റെ പുതിയ ചിത്രവുമായിഗോകുലം മൂവീസ്

വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിന്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിന്‍ സാ. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിന്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാര്‍, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലര്‍, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പന്‍, മോഹന്‍ലാല്‍ - വിഷ്ണു മോഹന്‍ ചിത്രമായ L367 എന്നിവയാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

അതേസമയം, വാഴ 3 പ്രഖ്യാപിച്ച് വിപിന്‍ ദാസ്. വാഴ വളരുന്നു എന്ന കുറിപ്പിനൊപ്പം മൂന്ന് വിരലുകള്‍ കാണിക്കുന്ന ചിത്രമാണ് വിപിന്‍ ദാസ് പങ്കുവച്ചിരിക്കുന്നത്. നാളെ കാണാം എന്നും അദ്ദേഹം പറയുന്നുണ്ട്.

ആദ്യ ഭാഗത്തില്‍ നായകന്മാരായി എത്തിയ സിജു സണ്ണി, അമിത് മോഹന്‍, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവരുടെ പ്രകടനം വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സാധാരണക്കാരായ യുവാക്കളുടെ ജീവിതവും അവരുടെ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും സത്യസന്ധമായി അവതരിപ്പിച്ചതിനാലാണ് ഈ സിനിമ വിജയം നേടിയത്.

വാഴ 2വിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് സിനിമയെന്നും ഇമോഷണല്‍ സീനുകള്‍ മികച്ചുനില്‍ക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യല്‍ മീഡിയ സെന്‍സേഷനുകള്‍ ആയ ഹാഷിര്‍ ആന്‍ഡ് ഗ്യാങ്, അല്‍ അമീന്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ഇവര്‍ക്കൊപ്പം അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ്, വിജയ് ബാബു എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലുണ്ട്. ഏപ്രില്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തില്‍ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകള്‍ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിന്‍ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: gokulam movies with a new film from the director of vazha 2

To advertise here,contact us