ആ ചിത്രം ചെയ്യാൻ പറ്റാത്തതിൽ വലിയ വിഷമം ഉണ്ട്, അതൊരു നഷ്ടമായി കണക്കാക്കുന്നു: ഭരത്

തന്റെ ഏറ്റവും പുതിയ സിനിമയായ കാളിദാസ് 2 വിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം

കരിയറിൽ തനിക്ക് മിസ് ആയ കാധ്യപത്രങ്ങളെക്കുറിച്ച് മനസുതുറന്ന് നടൻ ഭരത്. തിരുവിളയാടൽ ആരംഭം, കോ എന്നീ സിനിമകൾ താൻ ചെയ്യാനുള്ള സിനിമകൾ ആയിരുന്നെന്നും അതിൽ കോ മിസ് ആയത് വലിയൊരു നഷ്ടമായി കണക്കാക്കുന്നു എന്നും ഭരത് പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ കാളിദാസ് 2 വിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.

'തിരുവിളയാടൽ ആരംഭം ഞാൻ ചെയ്യേണ്ടി ഇരുന്ന സിനിമയായിരുന്നു. ആ സമയത്ത് ഫെബ്രുവരി 14 എന്ന സിനിമ ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. ആ സമയത്ത് എന്തോ എനിക്ക് ആ കഥ വർക്ക് ആയില്ല. അതിന് ശേഷം ആ സിനിമ ധനുഷിനെ വെച്ച് ചെയ്തു. ശരിക്കും കാതൽ ധനുഷ് ചെയ്യേണ്ട സിനിമ ആയിരുന്നു. അതുപോലെ 'കോ'യും ഞാൻ ചെയ്യാനിരുന്ന സിനിമ ആയിരുന്നു. അതൊരു വലിയ മിസ് ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്', ഭരത്തിന്റെ വാക്കുകൾ.

#Bharath about his costly missed tamil movies - Thiruvilaiyaadal Aarambam- KO Redum Nalla Padam 👀💥pic.twitter.com/7JXfGssTuV

കാളിദാസ് 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ഭരത്തിന്റെ ചിത്രം. 2019 ൽ പുറത്തുവന്ന കാളിദാസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സാം സി.എസ് ആണ് കാളിദാസ് 2 വിനായി സംഗീതം ഒരുക്കുന്നത്. അജയ് കാർത്തി, ഭവാനി ശ്രീ, അബർണതി എന്നിവർ പ്രധാന വേഷങ്ങളിൽ ഈ സിനിമയിൽ എത്തുന്നുണ്ട്. പ്രശസ്ത നടി സംഗീത കാളിദാസ് 2 ലൂടെ സിനിമാ മേഖലയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീ സെന്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫൈവ് സ്റ്റാർ കെ സെന്തിലും ഡോ. ​​എൻ. യോഗേശ്വരനും ചേർന്നാണ് നിർമിക്കുന്നത്.

Content Highlights: Bharath says he regret for not doing Ko

To advertise here,contact us