'വിക്രം എന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു, ഒറിജിനല്‍ പേര് ജോണ്‍ കെന്നഡി എന്നാണ്'; ജോസ് കെ മാണി

ഒരു സ്‌കൂളിലും കോളേജിലുമാണ് വിക്രമും താനും പഠിച്ചതെന്നും ജോസ് കെ മാണി

തമിഴ് സിനിമാതാരം വിക്രം തന്റെ ക്ലാസ്‌മേറ്റ് ആയിരിന്നുവെന്ന് ജോസ് കെ മാണി. സ്‌കൂള്‍കാലത്ത് ഒരു ക്ലാസില്‍ ആയിരിന്നുവെന്നും കോളേജ് കാലത്ത് ബാച്ച്മേറ്റ്‌സ് ആയിരിന്നുവെന്നായിരുന്നു ജോസ് കെ മാണി ട്രാവല്‍ വ്‌ലോഗര്‍ സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

'വിക്രമും ഞാനും സഹപാഠികളായിരുന്നു. സ്‌കൂളിലും കോളേജിലും ഒന്നിച്ചായിരുന്നു. അദ്ദേഹം ഒരു ഗ്രേറ്റ് പേഴ്‌സണായിരുന്നു. ഞങ്ങള്‍ തമ്മില്‍ കൂടുന്ന സമയത്ത് സിനിമയെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യാറില്ല എവിടെ ആക്ട് ചെയ്തു ആരുടെ കൂടെ അഭിനയിച്ചു എന്നൊന്നും ചോദിക്കാറില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു ക്ലാസിലായിരുന്നു. മദ്രാസ് ലെയോള കോളേജിലാണ് പഠിച്ചത്, അവിടെ അദ്ദേഹം എന്റെ ബാച്ച് മേറ്റായിരുന്നു. ആ ഒരു ബന്ധം എപ്പോഴും കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് ഒത്തിരികാര്യങ്ങള്‍ പഠിക്കാനുണ്ട്'-ജോസ് കെ മാണി

'അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിക്രം എന്നല്ല ജോണ്‍ കെന്നഡി എന്നാണ്. തമിഴ്‌നാട്ടില്‍ പോകുമ്പോള്‍ പേരൊക്കെ മാറി മാറി വരൂലോ, അപ്പോള്‍ അവിടുത്തെ ക്രൗഡിന് ഇഷ്ടപ്പെട്ട പേര് എന്ന രീതിയിലായിരിക്കാം വിക്രം എന്നിട്ടത്. സിനിമയോട് അദ്ദേഹത്തിന് തീവ്രമായൊരു പാഷനുണ്ട്. ഞങ്ങള്‍ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുതവണ ഐഐടിയുടെ ഡ്രാമ ഉണ്ടായിരുന്നു. ആ ഡ്രാമ കഴിഞ്ഞ് അദ്ദേഹം ബൈക്കില്‍ വരുമ്പോള്‍ ഒരു ആക്‌സിഡന്റ് നടന്നു. അദ്ദേഹത്തിന്റെ കാല്‍ ഒടിഞ്ഞ് അമ്പ്യൂട്ട് ചെയ്യുന്ന രീതിയിലേക്ക് ആയിപോയി. ഒന്നര വര്‍ഷം ഹോസ്പിറ്റലില്‍ കിടന്നു. അന്ന് ആശുപത്രിയില്‍ കിടക്കുമ്പോള്‍ 'I Will act' എന്ന് അദ്ദേഹം പറയുമായിരുന്നു'- ജോസ് കെ മാണി.

Content Highlights: Jose K. Mani said that he and Vikram studied in the same school and college

To advertise here,contact us