സൂര്യയെ നായകനാക്കി കെ വി ആനന്ദ് ഒരുക്കിയ ആക്ഷൻ ചിത്രമാണ് അയൻ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വമ്പൻ വിജയമാണ് നേടിയത്. ചിത്രത്തിന്റെ തിരക്കഥയും മേക്കിങ്ങും സൂര്യയുടെ പ്രകടനവും ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ സൂര്യക്കൊപ്പം പ്രധാന വേഷത്തിൽ എത്തിയ നടൻ ആണ് ജഗൻ. ചിത്രത്തിൽ മികച്ച വേഷം ലഭിച്ചിട്ടും അടുത്ത എട്ട് മാസം തനിക്ക് സിനിമകൾ ഒന്നും ലഭിച്ചില്ല എന്ന് മനസുതുറക്കുകയാണ് നടൻ ജഗൻ.
'അയനിൽ അഭിനയിച്ചതിന് ശേഷം എഡിറ്റർ ആന്റണി എന്നോട് 'ജഗൻ നിനക്ക് ഫിലിംഫെയർ അവാർഡുകൾ കിട്ടും തമിഴ് സിനിമയിൽ നിനക്ക് ഇനി തിരക്കോട് തിരക്കായിരിക്കും' എന്ന് പറഞ്ഞു. അങ്ങനെ അത് കേട്ട് ജോലി എല്ലാം വിട്ട് വീട്ടിൽ ഇരിക്കാൻ തുടങ്ങി. എട്ട് മാസം ആരും എന്നെ അഭിനയിക്കാൻ വിളിച്ചില്ല. അങ്ങനെ ഞാൻ തിരിച്ച് ജോലിക്ക് ചേർന്നു. അവിടെ ജോലി പത്ത് ദിവസം ജോലി ചെയ്തപ്പോഴാണ് ലിംഗുസാമി പയ്യയിൽ അഭിനയിക്കാൻ വിളിക്കുന്നത്. പക്ഷെ എന്റെ ബോസ് 18 ദിവസം ലീവ് തന്നിട്ട് പോയി അഭിനയിക്കാൻ പറഞ്ഞു', ജഗന്റെ വാക്കുകൾ.
After #Suriya’s #Ayan success, I was told I’d be extremely busy, but I was jobless for 8 months. I later rejoined my agency than got a chance to act in #Karthi’s #Paiyaa. My boss gave me 18 days leave to complete the film.– #Jagan pic.twitter.com/fSmQdscCof
തമന്ന, പ്രഭു, ആകാശ്ദീപ് സൈഗാൾ, കരുണാസ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹാരിസ് ജയരാജ് ആണ് സിനിമയ്ക്കായി സംഗീതം നൽകിയത്. സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. എവിഎം പ്രൊഡക്ഷന്റെ ബാനറിൽ എം. ശരവണൻഎം. എസ്. ഗുഹൻ എന്നിവരാണ് അയൻ നിർമിച്ചത്. കേരളത്തിലും സിനിമ വലിയ ഹിറ്റായിരുന്നു. കറുപ്പ് ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. മെയ് 14 ന് സിനിമ റിലീസ് ചെയ്യും. രു പക്കാ മാസ്സ് ഫെസ്റ്റിവല്‍ സിനിമയാകും കറുപ്പ് എന്ന സൂചനയാണ് ഇതുവരെ പങ്കുവെച്ച അപ്ഡേറ്റുകളില് നിന്ന് ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് അവതരിപ്പിക്കും. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.
Content Highlights: Actor Jagan talks about how he went jobless even after the success of suriya film ayan