നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ സിനിമയെക്കുയർച്ച് യോഗി ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രജിനികാന്തിനെയും കമൽ ഹാസനെയും ഒന്നിപ്പിക്കുന്ന സിനിമയുടെ അപ്ഡേറ്റും യോഗി ബാബു പങ്കുവെക്കുന്നുണ്ട്.
'ജയിലർ 2 സൂപ്പർ ആയിട്ടുണ്ട്, അതൊരു വലിയ ഹിറ്റായി മാറും. ആദ്യ ഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ ഭാഗത്ത് നെൽസൺ എനിക്ക് തികച്ചും വ്യത്യസ്തമായ പ്രകടനമാണ് തന്നത്. വലിയൊരു താരനിര തന്നെയുണ്ട് സിനിമയിൽ. ജയിലർ 2 നേക്കാൾ കൂടുതൽ KHxRK നെൽസണിന് വെല്ലുവിളിയാകും, കാരണം രജനീകാന്ത് സാറും കമൽ സാറും ഉണ്ട്. KHxRK യെക്കുറിച്ചും നെൽസന് വളരെ ആത്മവിശ്വാസമുണ്ട്. നെൽസൺ ആ പ്രോജക്റ്റിനെക്കുറിച്ച് ചില കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്, ഞാൻ KHxRK യിൽ ഉണ്ടോ ഇല്ലയോ എന്ന് അദ്ദേഹം തന്നെ പറയും,' യോഗി ബാബു പറഞ്ഞു.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്ച്ചില് ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
#YogiBabu:"#Jailer2 has come out superb, it'll become a huge hit 🎯. When Compared to Part-1, in this part Nelson has completely done different with me😀. There is a huge starcast. More than Jailer2, #KHxRK going to be challenging for Nelson, as #Rajinikanth sir & #KamalHaasan… pic.twitter.com/Y5V65h7UkN
ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.
Content Highlights: Popular Tamil actor Yogi Babu has shared the latest update on Rajinikanth’s upcoming film Jailer 2, directed by Nelson Dilipkumar. Yogi Babu, who plays a supporting role, revealed that the shooting is progressing smoothly and praised the cast and crew’s efforts. Fans of Rajinikanth and Tamil cinema are eagerly anticipating the movie, and Yogi Babu’s update has added to the excitement surrounding its release.