സോഷ്യല് മീഡിയയിൽ ആരാധകരെ ഏറെയുള്ള കുടുംബമാണ് നടന് കൃഷ്ണകുമാറിന്റെത്. കൃഷ്ണ കുമാറിനും ഭാര്യ സിന്ധു കൃഷ്ണയ്ക്കും നാല് പെണ്മക്കളാണ്. കൃഷ്ണകുമാർ കുടുംബത്തോടൊപ്പം അബുദാബിയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തനിക്കും മക്കൾക്കും നേരിട്ട വലിയ വിമർശനത്തെക്കുറിച്ച് തുറന്ന് പറയുകയാണ് നടൻ. അബായ എന്ന വസ്ത്രത്തിലുള്ള ചിത്രങ്ങൾ മതസപർദ്ധ വളർത്തുന്ന തരത്തിൽ പ്രചരിക്കപ്പെടുകയും കൃഷ്ണകുമാറിനെതിരെ വിമർശങ്ങളും ഉയർന്നുവന്നിരുന്നു. ഇതിൽ പ്രതികരണവുമായി എത്തുകയാണ് കൃഷ്ണ കുമാർ. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'വലിയൊരു വിവാദമുണ്ടായ മറ്റൊരു കാര്യമുണ്ട്. ഞാനും മക്കളും കൂടി കുറച്ച് നാൾ മുമ്പ് അബുദാബിയിൽ പോയി. അവിടുത്തെ ഗ്രാന്റ് മോക്സിൽ പോകണമെന്ന് എനിക്കും മക്കൾക്കും ആഗ്രഹം തോന്നി. വളരെ മനോഹരമായ ഒരു ബിൽഡിങ്ങാണത്. അബായ എന്നൊരു വസ്ത്രമുണ്ട്. മോസ്ക്ക് കാണാൻ പോയപ്പോൾ മക്കൾക്കായി വില കൊടുത്ത് അബായ വാങ്ങി. അവർ അത് ധരിച്ച് ഞാനും ഒപ്പം നിന്ന് മോസ്ക്കിനുള്ളിൽ നിന്നും ഫോട്ടോ പകർത്തി പോസ്റ്റ് ചെയ്തു. സോഷ്യൽമീഡിയയിൽ ഇതെല്ലാം ഇപ്പോഴും കിടപ്പുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടൊരു യാത്രയായിരുന്നു. കാരണം മനോഹരമായ ഒരു സ്ഥലത്ത് പോകാൻ കഴിഞ്ഞു.
ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴിസിറ്റിയിലെ അദ്ദേഹം ഒരു കുറിപ്പ് എഴുതിയിട്ടു. ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണ് കൃഷ്ണ കുമാർ എന്നായിരുന്നു കുറിപ്പ്. വാളയാർ കഴിഞ്ഞാൽ കൃഷ്ണകുമാറിനെ ആർക്കും അറിയില്ല. പക്ഷെ പുള്ളിയുടെ കുറിപ്പ് വൈറലായപ്പോൾ എന്റെ പാർട്ടിയിലെ ആളുകൾ എന്നെ വിളിച്ചു. എന്താണ് വിഷയമെന്ന് ചോദിച്ചു. ഞാൻ പറഞ്ഞുകൊടുത്തു നമ്മൾ അമേരിക്കയിൽ പോയിട്ട് ഇന്റർനാഷണൽ ലൈസൻസ് ഉണ്ടെങ്കിലും എനിക്ക് റൈറ്റ് ഹാന്റ് വണ്ടി ഓടിക്കാൻ പറ്റില്ല. ലെഫ്റ്റ് ഹാന്റ് മാത്രമെ ഓടിക്കാൻ പറ്റു. അതുപോലെ അബുദാബിയിൽ ഒരു സ്ഥലത്ത് പോയാൽ അവിടെ പ്രവേശിക്കണമെങ്കിൽ അവിടുത്തെ നിയമം പാലിക്കണം.
ഇന്ത്യയിൽ ഒരു നിയമം ഉണ്ടെങ്കിൽ അതും പാലിക്കുക. അത്രയേയുള്ളു പ്രശ്നം. അതുകൊണ്ട് ഒരു സ്ഥലത്ത് കേറാൻ ഒരു നിയമം പാലിക്കണമെന്ന് പറഞ്ഞാൽ അത് ചെയ്യണം. ഞങ്ങൾക്ക് അവിടെ കയറാൻ ഇഷ്ടവുമുണ്ട്. പിന്നെ അബായ ഇട്ടാൽ എന്ത് സംഭവിക്കാനാണ്. എനിക്കും മക്കൾക്കും എന്തെങ്കിലും പറ്റിയോ?. ആ വസ്ത്രം ധരിക്കാൻ തയ്യാറായതുകൊണ്ട് അകത്ത് കയറി കാണാനും ആസ്വദിക്കാനും കഴിഞ്ഞു. എല്ലാം വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഏതെങ്കിലും സംവിധാനത്തിൽ വിശ്വസിച്ചേ മുന്നോട്ട് പോകാൻ പറ്റു. കമ്യൂണിസ്റ്റ് സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. എനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. എന്ന് കരുതി നിയമം പാലിക്കാതിരിക്കാൻ പറ്റില്ലല്ലോ. സിസ്റ്റം ഫോളോ ചെയ്യണം,' കൃഷ്ണ കുമാർ പറഞ്ഞു.
Content Highlights: Malayalam actor Krishna Kumar addressed public criticism after appearing in an abaya. Speaking out, he explained his choice and urged understanding, emphasizing respect for cultural and personal expression. The actor’s response has sparked conversations on social media about clothing, personal freedom, and cultural sensitivity.