സംവിധായകനും നടനുമായ പാര്ത്ഥിപന് കഴിഞ്ഞ ദിവസം തൃഷയ്ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആ വിവാദങ്ങള്‍ക്കൊക്കെ വിരാമമിടുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പരാമര്‍ശവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും. അതിന്റെ പേരില്‍ ചില ആളുകളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നും അതുകൊണ്ടു തന്നെ ഈ വിഷയത്തെക്കുറിച്ച് ഇനി സംസാരിക്കില്ലെന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
ഞാന്‍ എന്റെ ഭാഗം വിശദീകരിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളും ഉണ്ടാകുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിനകം തന്നെ അതുണ്ടായി. എന്നാല്‍ ഇതിനെക്കുറിച്ച് ഞാന്‍ ഇനി സംസാരിക്കില്ല. ഇവിടെ വെച്ച് ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്.' പാര്‍ത്ഥിപന്റെ വാക്കുകള്‍.
ഒരു അവാര്‍ഡ് വിതരണ ചടങ്ങില്‍ പാര്ത്ഥിപന് തൃഷയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വത്തില്‍ കുന്ദവ, ചിന്ന പഴുവേട്ടരായര്‍ എന്നീ കഥാപാത്രങ്ങളെ പാര്‍ത്ഥിപനും തൃഷയും അവതരിപ്പിച്ചിരുന്നു. കുറച്ചു ദിവസം മുന്‍പ് ഗലാട്ടയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ തൃഷയുടെ ചിത്രം കാണിച്ചുകൊണ്ട് കുന്ദവയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകര്‍ ചോദിച്ചപ്പോഴാണ് പാര്ത്ഥിപന് വിമര്‍ശനമുന്നയിച്ചത്. 'ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തേണ്ടതാണ്. അതാണ് നല്ലത്. അവരെ പുറത്ത് വിടരുത്' എന്നാണ് പാര്ത്ഥിപന് പ്രതികരിച്ചത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പാര്‍ത്ഥിപനെ അനുകൂലിച്ചു വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ പാര്‍ത്ഥിപന്റെ വാക്കുകകള്‍ക്ക് തൃഷയും പ്രതികരിച്ചിരുന്നു. 'അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ഒരു വ്യക്തിയുടെ അസിസ്റ്റന്റ് വഴിയുള്ള അഭ്യര്‍ത്ഥനപ്രകാരം എന്റെ ഫോട്ടോ ഒരു വേദിയില്‍ ഉപയോഗിച്ചതായി ആ പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. ഒരു മൈക്കിലൂടെ ഒരാളുടെ അഭിപ്രായം നര്‍മ്മവും ബുദ്ധിപരവുമായി പറയാനാണ് ഉദ്ദേശിച്ചതെങ്കിലും അത് അയാളുടെ മണ്ടത്തരത്തെയാണ് കൂടുതല്‍ കാണിക്കുന്നത്. അറിവില്ലാത്ത അസഭ്യ വാക്കുകള്‍ അവ ലക്ഷ്യമിടുന്ന വ്യക്തിയെക്കാള്‍ സംസാരിക്കുന്നയാളെക്കുറിച്ചാണ് കൂടുതല്‍ വ്യക്തമാക്കുന്നത്'-തൃഷയുടെ വാക്കുകള്‍.
Good morning friends ஒரே வீடியோவில் பதிவானதை, நீளம் கருதிரெண்டாகப் பகிர்கிறேன்-மற்றெதையும் ரெண்டாக்க அல்ல!என் பக்க விளக்கத்தை சொல்கையில் பக்க விளைவுகளும் அநாகரிகமாக அரங்கேறும் என்பதை அறிந்தும்( already started) ஆனால் இதைப்பற்றி இனி நான் பேசப்போவதில்லை. இதோடு முடித்துக்… pic.twitter.com/KJ6Xpnw52N
Content Highlights: parthiban and controversy about trisha