വണ്ടിയില്‍ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്, വിഷമം അടക്കിപ്പിടിച്ച് നില്‍ക്കും; ഇന്ദ്രന്‍സ്

സിനിമ സെറ്റുകളിലുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് ഇന്ദ്രന്‍സ്

കോസ്റ്റിയൂം ഡിസൈനറായി സിനിമാ ജീവിതം ആരംഭിച്ച് പിന്നീട് അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് വരെ സ്വന്തമാക്കിയ താരമാണ് ഇന്ദ്രന്‍സ്. പുരസ്‌കാരങ്ങള്‍ വാരികൂട്ടിയതിനൊപ്പം പ്രേക്ഷകരുടെയും മനസില്‍ ഇടം സ്വന്തമാക്കാന്‍ സാധിച്ച നടനാണ് മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടന്‍. കോസ്റ്റിയൂം ഡിസൈനറായി സിനിമയില്‍ നിന്നിരുന്ന കാലത്ത്് താന്‍ അനുഭവിച്ച അവഗണനകളെ കുറിച്ച് തുറന്നു പറയുകയാണ് താരം.

ആ കാലത്ത് തന്നെ പലരും വണ്ടിയില്‍ നിന്നും ഇറക്കിവിടുകയും വണ്ടിയില്‍ കയറ്റാതെ പോവുകയുമൊക്കെ ചെയ്തിട്ടുണ്ടെന്നാണ് താരം പറയുന്നത്. പല സാഹചര്യങ്ങലിലും തന്റെ ലുക്കാണ് തന്നെ മാറ്റി നിര്‍ത്താന്‍ കാരണമായതെന്ന് തോന്നിയിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ പറയുകയാണ് താരം.

'ഷൂട്ടിങ്ങിന് പോകുമ്പോഴും തിരികെ വരുമ്പോഴും ലെക്കേഷന്‍ ഷിഫ്റ്റ് സമയത്തും പോകുന്ന വണ്ടികളില്‍ ഓടിച്ചെന്ന് കയറും. അവരെന്നെ ഇറക്കി വിടും. അടുത്ത വണ്ടിയില്‍ വാ, അല്ലെങ്കില്‍ പുറകെ ജീപ്പ് വരും അതില്‍ കേറി വാ എന്നൊക്കെ പറയും. കേറിയ വണ്ടികളില്‍ സീറ്റുണ്ടായിട്ടും ഇറക്കി വിട്ടിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന് കൊടുക്കേണ്ട ഡ്രസും ചെരുപ്പും ആഭരണങ്ങളും ഒക്കെ റെഡിയാക്കി ഓടിച്ചെന്ന് വണ്ടിയില്‍ കയറുമ്പോ പിടിച്ചിറക്കും. എനിക്ക് കാഴ്ചയ്ക്കൊരു ഗമ ഇല്ലാത്തോണ്ടാണ്, എന്റെ തൊഴിലിനു പോലും വില കിട്ടാത്തതെന്ന് തോന്നിയിട്ടുണ്ട്'- ഇന്ദ്രന്‍സ് പറയുന്നു.

തനിക്കിത്ര ലളിതമായ ജീവിക്കാന്‍ കഴിയുന്നത് തന്റെ ജീവിതത്തില്‍ താന്‍ പഠിച്ച് പാഠങ്ങള്‍കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ആശാന്‍ ആണ് ഇന്ദ്രന്‍സിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ആട് 3 ആണ് റിലീസിനൊരുങ്ങുന്നത്.

Content Highlights: Indrans opens up about his bad experiences on film sets

To advertise here,contact us