കഴിഞ്ഞ ദിവസം ആരാധരെയും സോഷ്യൽ മീഡിയയെയും ഞെട്ടിച്ച വീഡിയോ ആയിരുന്നു വിജയ്യും തൃഷയും ഒന്നിച്ചെത്തിയത്. സംഗീതയുമായുള്ള വിവാഹമോചനക്കേസിനിടെ പൊതുവേദിയിൽ വിജയ് തൃഷയ്ക്കൊപ്പമെത്തിയ വീഡിയോ ആരാധകരെയും ചൊടിപ്പിച്ചിരുന്നു. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് വിജയ്യും തൃഷയും ഒന്നിച്ചെത്തിയത്. വിജയ്യെ വിമർശിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്നത്. ഇപ്പോഴിതാ നടനെതിരെ നടി സനം ഷെട്ടി രംഗത്ത് വന്നിരിക്കുകയാണ്. ഇതൊരു ശരിയായ രീതി അല്ലെന്നും ഭാര്യയുടെ ദുഃഖം അവഗണിക്കാനാവില്ലെന്നും സനം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് പ്രതികരണം.
‘വേണ്ട! ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാനാവില്ല! ഒരുപാട് കാലത്തെ ആരാധക എന്ന നിലയിൽ ഈ സമയം ഇങ്ങനെ കാണുന്നത് വളരെ നിരാശാജനകമാണ്!’ എന്നാണ് സനം ഷെട്ടി കുറിച്ചത്. അവർ സുഹൃത്തുക്കൾ ആയിക്കൂടെ എന്ന ഒരു ആരാധകന്റെ ചോദ്യത്തിനും സനം ഷെട്ടി മറുപടി നൽകുന്നുണ്ട്.
'അതെ, അവർക്ക് അങ്ങനെ ആകാം… എന്നാൽ ദിവസങ്ങൾക്ക് മുൻപ് ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ഇത് ശരിയായ സമയമാണോ? പ്രത്യേകിച്ചും അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിൽ, വിവാഹബന്ധം തുടരാനാവില്ലെങ്കിൽ വേർപിരിഞ്ഞതിനു ശേഷം നിയമപരമായി വിവാഹമോചനം നേടിയ ശേഷം മാത്രമേ അതിനെക്കുറിച്ച് പുറത്തറിയിക്കാവൂ. ധാർമ്മികമായും നിയമപരമായും ഇത് തന്നെയാണ് ശരിയായ മാർഗം,' എന്നും സനം പറഞ്ഞു.
NO! This is not the way ❌Grief of the wife cannot be ignored like this! As a long time fan its deeply disappointing to watch at this time! @actorvijay @TVKVijayHQ https://t.co/Q9ugqzxlwM
വിജയിയുടെ ഭാര്യ വിവാഹമോചന ഹര്‍ജി കൊടുത്തതിനു ശേഷം ഇരുവരും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയിരിക്കുന്നതിനാല് തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്. വിജയിയുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം കൊടുത്ത ഹര്‍ജിയില്‍ വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. ആ നടി തൃഷയാണെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ വന്നതിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു വേദിയിലെത്തിയിരിക്കുന്നത്.
വിജയ് ഭാര്യ സംഗീതയ്ക്കും മക്കളായ ജെയ്സണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിവര്‍ക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാന്‍ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേള്‍ക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാല്‍ വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.
മകന് ജേസണ്‍ സഞ്ജയ്, മകള്‍ ദിവ്യ സാഷ എന്നിവര്‍ നിലവില്‍ അമ്മയ്ക്കൊപ്പമാണ് നില്‍ക്കുന്നതെന്നാണ് സൂചനകള്‍. വിജയ്യുടെ രാഷ്ട്രീയ പരിപാടികളില്‍ നിന്നും കുടുംബ ചടങ്ങുകളില്‍ നിന്നും ഇവര്‍ വിട്ടുനില്‍ക്കുന്നത് ആരാധകര്‍ക്കിടയില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ വിജയ്യെ സംബന്ധിച്ച് ഈ വിവാഹ മോചന വാര്‍ത്ത വലിയ തിരിച്ചടിയാണ്.
Content Highlights: Actress Sanam Shetty has openly criticized actors Vijay and Trisha over their recent actions. She stated that the grief and pain of a wife cannot be ignored, implying their insensitivity in a particular incident. Her comments were made via a social media post and have quickly gone viral among fans.