നോക്കിനിൽക്കെ പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന, തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനായി മാറിയ വ്യക്തിയാണ് സായ് അഭ്യങ്കർ അഭ്യങ്കരുടെ കട്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കൈ നിറയെ സിനിമകളാണ് സായ് എന്ന 20 വയസുകാരൻ പയ്യനുള്ളത്. ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ.
ഒരു സിനിമയിൽ പോലും കരാർ ഒപ്പിടാത്ത സമയത്താണ് അറ്റ്ലീ തന്നെ കാണുന്നതെന്നും ഒരു ട്രാക്ക് പ്ലേ ചെയ്ത് കൊടുത്തപ്പോൾ തന്നെ തന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചത് ഞെട്ടിച്ചുവെന്നും പറയുകയാണ് അഭയ് ഇപ്പോൾ. അറ്റ്ലീയോട് തനിക്ക് എന്നും കടപ്പാട് ഉണ്ടാകുമെന്നും അഭയ് പറഞ്ഞു.
#SaiAbhyankkar at Yesterday's Event:"#AlluArjun sir's #AA22xA6 music composition work is going on⌛. Let me speak about #Atlee Anna, when he met me first, i didn't even signed a single film🤝. I just played one song to him, the next second Atlee Anna asked me, 'Can you do my… pic.twitter.com/LXqJazMnpg
'അല്ലു അർജുൻ സാറിന്റെ AA22xA6 സിനിമയുടെ സംഗീത സംവിധാനത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. അറ്റ്ലീ അണ്ണനെക്കുറിച്ച് ഞാൻ പറയട്ടെ, അദ്ദേഹം എന്നെ ആദ്യമായി കണ്ടപ്പോൾ, ഞാൻ ഒരു സിനിമയുടെയും പോലും കരാറിൽ ഒപ്പിട്ടിരുന്നില്ല. ഞാൻ അദ്ദേഹത്തിന് ഒരു ഗാനം പ്ലേ ചെയ്തു കൊടുത്തിരുന്നു, അത് കേട്ട് അടുത്ത നിമിഷം അറ്റ്ലീ എന്നോട് 'എന്റെ അടുത്ത സിനിമ ചെയ്യാൻ കഴിയുമോ' എന്ന് ചോദിച്ചു. അദ്ദേഹത്തിൽ നിന്ന് അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അറ്റ്ലീ എനിക്ക് നൽകിയ ആ ആത്മവിശ്വാസം എന്റെ കരിയറിനെ ശക്തിപ്പെടുത്തി, എല്ലാക്കാലവും അദ്ദേഹത്തിനോട് കടപ്പെട്ടിരിക്കും,' സായ് പറഞ്ഞു.
ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് അറ്റ്ലീ ചിത്രത്തിൽ നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍. AA 22 x A6 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ. അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.
Content Highlights: Young musician Sai Abhyankar said he owes a major opportunity in his career to filmmaker Atlee. The 21-year-old revealed that he is part of a massive film project with a reported budget of around Rs 800 crore. Sai Abhyankar expressed gratitude to Atlee for trusting him with such a big project at a young age.