'അദ്ദേഹം എല്ലാവർക്കും മറുപടി നൽകി', വിജയ്‌യെയും തൃഷയെയും അനുകൂലിച്ച് പോസ്റ്റ്; ട്രോൾ ഏറ്റുവാങ്ങി സംവിധായകൻ

'ഒരുകൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് അവർ വിജയ്ക്ക് എതിരായി ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. അതെല്ലാം അദ്ദേഹം തന്റേതായ ശൈലിയിൽ തകർത്തു. ആ ധൈര്യത്തെയാണ് ഞാൻ അഭിനന്ദിച്ചത്'

വിജയ്‌യുടെ വിവാഹമോചന വാര്‍ത്തയ്ക്കിടെ വിജയ്‌യും തൃഷയും ഒരുമിച്ച് ഒരു വിവാഹസല്‍ക്കാര വേദിയിലെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ വിജയ്‌ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന് പിന്നാലെ തൃഷയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അതിനിടയിലാണ് ഇരുവരും നിര്‍മാതാവ് കല്‍പ്പാത്തി എസ് സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സല്‍ക്കാരത്തിനെത്തിയത്. ഇപ്പോഴിതാ ഇരുവരെയും പിന്തുണച്ചതിന് പുലിവാല് പിടിച്ചിരിക്കുകയാണ് സംവിധായകൻ മോഹൻ ജി ക്ഷത്രിയൻ.

'നടൻ വിജയ് സാർ എല്ലാവർക്കും തന്റേതായ രീതിയിൽ മറുപടി നൽകുകയും എല്ലാ കിംവദന്തികളേയും അവസാനിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് അതിനുള്ള ധൈര്യമുണ്ട്.' ഇതാണ് വിജയ്‌യുടേയും തൃഷയുടേയും ചിത്രം പങ്കുവെച്ചുകൊണ്ട് മോഹൻ ജി ക്ഷത്രിയൻ എക്‌സിൽ കുറിച്ചത്. എന്നാൽ പോസ്റ്റ് വിവാദമാകുകയും പലരും മോഹനെ അൺഫോളോ ചെയ്യുകയും ചെയ്തതോടെ അദ്ദേഹത്തിന് വിശദീകരണവുമായി വരേണ്ടി വന്നു. ഒരു വിമർശന കമന്റ് പങ്കുവെച്ചുകൊണ്ടാണ് മോഹൻ തന്റെ ഭാഗം വിശദീകരിച്ചത്.

'ഒരുകൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് അവർ വിജയ്ക്ക് എതിരായ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നു. അതെല്ലാം അദ്ദേഹം തന്റേതായ ശൈലിയിൽ തകർത്തു. ആ ധൈര്യത്തെയാണ് ഞാൻ അഭിനന്ദിച്ചത്. നിയമവിരുദ്ധമായ ബന്ധങ്ങളെ ഞാൻ പിന്തുണയ്ക്കുന്നു എന്നല്ല അതിന്റെ അർഥം. അത് നിങ്ങൾക്ക് മനസിലാകുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യാനാണ്? പതിവ് പോലെ വ്യാജ ആഖ്യാനങ്ങളിൽ വീഴുന്നത് തുടരുക.' എന്നായിരുന്നു മോഹന്റെ വാക്കുകൾ.

വിജയ്യും തൃഷയും ഒരുമിച്ച് വിവാഹവേദിയിൽ എത്തിയതിന് പിന്നാലെ ഇരുവരുടെയും പഴയ അഭിമുഖങ്ങൾ വൈറലാകുകയാണ്. 'നാളുകള്‍ക്ക് ശേഷം എന്റെ ഒരു സ്‌കൂള്‍ ഫ്രണ്ടിനെ കാണുന്നതു പോലെയായിരുന്നു വിജയ്‌യെ കണ്ടപ്പോള്‍. എന്റെ 20 വര്‍ഷത്തെ കരിയറില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര വിജയ്ക്കൊപ്പമായിരുന്നു. അതേ കംഫര്‍ട്ടും സ്നേഹവും സൗഹൃദവും. വീട് എന്നാല്‍ ഒരു ഇടമല്ല ഒരു വ്യക്തിയാണ്' എന്നാണ് അന്ന് തൃഷ പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യും തൃഷയും ഒരുമിച്ച ചിത്രമായിരുന്നു ലിയോ. ഈ സിനിമയുടെ വിജയാഘോഷത്തില്‍ വിജയ്‍യും തൃഷയും ഒരുമിച്ചെത്തിയിരുന്നു.

They set an narrative against him using a group of media.. He broke that narrative with his own way.. I appreciated that guts.. It doesn't mean am supporting illegal affairs.. If you all doesn't get this means what can I do.. Fall in Narratives as usual.. https://t.co/VW2P56I1Es

ഇതേ പരിപാടിയില്‍ വിജയ്‌യും തൃഷയെ കുറിച്ച് പറഞ്ഞിരുന്നു.'ഒരു 20 കാരി നായികയാകുന്നത് വലിയ കാര്യമല്ല. എന്നാല്‍ ഒരു പെണ്‍കുട്ടി 20 വര്‍ഷമായി നായിക സ്ഥാനം നിലനിര്‍ത്തുന്നത് ചെറിയ കാര്യമല്ല. അതും അതേ ഊര്‍ജ്ജത്തോടേയും സൗന്ദര്യത്തോടേയും, ഞാന്‍ ആരേക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം. എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്. പക്ഷെ അവള്‍ കൈ വീശുക രാജകുമാരിയെപ്പോലെയാണ്. അതേ, നമ്മുടെ കുന്ദവൈ രാജകുമാരി. ആശംസകള്‍ തൃഷ'' എന്നും വിജയ് പറയുന്നുണ്ട്.

Content Highlights: Director mohan g gets trolled for supporting vijay and trisha

To advertise here,contact us