കുഞ്ചാക്കോ ബോബനെ നായകനാക്കി സനൽ സംവിധാനം ചെയ്ത പ്രിയം സിനിമയിലെ നായികയാണ് ദീപ നായർ. 2000 ൽ തിയേറ്ററിൽ എത്തിയ ചിത്രത്തിൽ ആനി ജോഷ്വ എന്ന കഥാപാത്രമായി ആയിരുന്നു ദീപ എത്തിയിരുന്നത്. ദീപ നായരുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു പ്രിയം. ഇപ്പോഴിതാ സിനിമയുടെ റീലീസ് സമയത്ത് തനിക്ക് ഒരുപാട് ഫാൻസ് ഉണ്ടായിരുന്നെന്നും അജു വർഗീസ് ഫോണിൽ വിളിച്ചിരുന്നുവെന്നും പറയുകയാണ് ദീപ. ആറ്റുകാൽ പൊങ്കാലയ്ക്ക് വന്നപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
'പ്രിയം സിനിമ ഇറങ്ങിയ സമയത്ത് ഒരുപാട് ഫാൻസ് ഉണ്ടായിരുന്നു. ഒരുപാട് പേര് വിളിക്കുമായിരുന്നു. അജു വർഗീസ് വരെ വിളിച്ചിട്ടുണ്ട്. അജു ഫോണിൽ വിളിക്കുമായിരുന്നു, ഞാൻ അജുവിനോട് സംസാരിച്ചിട്ടുണ്ട്. അജു ആ സമയത്ത് ചെറുതാണ്. പണ്ടും ഇപ്പോഴും ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും ആയാലും ആരൊക്കെ മെസേജ് അയക്കാറുണ്ടോ, അവർക്ക് മറുപടി കൊടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഭയങ്കര സംഭവമാണത്. ഒരു സിനിമ മാത്രമാണ് ചെയ്തത്. ഇത്രയും ആൾക്കാർ ഇപ്പോഴും ഓർത്തിരിക്കുന്നു, മെസേജ് അയക്കുന്നു. സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങളാണ്.
ഞാൻ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ‘പ്രിയം’ സിനിമയിൽ അഭിനയിച്ചത്. അതിനു ശേഷം കോഴ്സ് പൂർത്തിയാക്കാൻ പോയി. കോഴ്സ് കഴിഞ്ഞപ്പോൾ പിന്നെ സിനിമാ ഓഫർ ഒന്നും വന്നില്ല. ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഹിറ്റ് ആകാത്ത സിനിമകളിൽ അഭിനയിച്ചിട്ടും കാര്യമില്ലല്ലോ, ‘പ്രിയ’ത്തിലൂടെ കിട്ടിയ ഇഷ്ടം കൂടി പോകും. സ്ത്രീകൾക്ക് സിനിമയിൽ പിടിച്ചു നിൽക്കാൻ പാടാണ്. പിന്നീട് വിവാഹം കഴിഞ്ഞു ഇപ്പോൾ ഭർത്താവും കുട്ടികളുമായി ഓസ്ട്രേലിയയിൽ ആണ് താമസം,' ദീപ നായർ പറഞ്ഞു.
Content Highlights: Deepa Nair shares that Aju Varghese called her after Priyam was released. She speaks about the encouragement and support she received. The conversation reportedly boosted her confidence post release.