രക്ഷകനും വില്ലനും നേർക്കുനേർ, പരസ്പരം വാരിപുണർന്ന് അമിതാഭ് ബച്ചനും കമൽ ഹാസനും; കൽക്കി 2 ചിത്രീകരണം ആരംഭിച്ചു

മെഗാ ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽ ഹാസനാണ് പ്രധാന വില്ലൻ. 'ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'.

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്ന അമിതാഭ് ബാച്ചും കമൽ ഹാസനും സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

അമിതാഭ് ബച്ചനും കമൽ ഹാസനും പരസ്പരം വാരിപുണരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. മുംബൈയിലെ തന്റെ വസതിയായ ജൽസക്ക് പുറത്ത് ആരാധകരെ കാണാൻ എല്ലാ ഞായറാഴ്ചകളിലും അമിതാഭ് ബച്ചൻ എത്താറുണ്ട്. വർഷങ്ങളായി അതിന് മാറ്റം വന്നിട്ടില്ല. എന്നാൽ ഇക്കഴിഞ്ഞ ഞായറാഴ്ച ബിഗ് ബി എത്തിയിരുന്നില്ല നേരത്തെ തന്നെ തന്റെ ആരാധകരെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാലും പതിവ് തെറ്റിക്കാതെ ആരാധകർ എത്തി.

ആരാധകരുടെ സ്നേഹത്തിന് നാനി പറഞ്ഞ അമിതാഭ് ബച്ചൻ കൽക്കി 2898 എ ഡി യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. അശ്വത്ഥാമാവായി രൂപാന്തരപ്പെടുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച നടൻ, സെറ്റിൽ കമൽഹാസനെ കെട്ടിപ്പിടിക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തു. കമലിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു.

സിനിമയുടെ ചിത്രീകരണം ഈ വർഷം തന്നെ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിൻ്റെ 35 ശതമാനം ആദ്യ ഭാഗത്തിന്‍റെ ഷൂട്ടിന്‍റെ സമയത്ത് തന്നെ ചിത്രീകരിച്ചുവെന്നും ബാക്കി പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമാതാക്കൾ നേരത്തെ അറിയിച്ചിരുന്നു. 2024 ജൂൺ 27 നാണ് കൽക്കി തിയേറ്ററിൽ എത്തിയത്. മെഗാ ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽ ഹാസനാണ് പ്രധാന വില്ലൻ. 'ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'.

🔥 The legend steps back into the universe!#AmitabhBachchan has officially started shooting for #Kalki2 🎬✨He even shared behind-the-scenes moments from the sets, including a powerful frame with Kamal Haasan. pic.twitter.com/vx8hRe8p2I

'കാശി, 'കോംപ്ലക്സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്. സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കൽക്കിയുടെ രണ്ടാം ഭാഗം.

Content Highlights: Legendary actors Amitabh Bachchan and Kamal Haasan were seen sharing a warm hug on the sets. Shooting of Kalki 2 has officially commenced. The reunion of the two cinema icons has created excitement among fans.

To advertise here,contact us