'കുഞ്ഞമ്മ എന്ന സ്ഥാനമല്ല, ആ വാക്കിനെയാണ് എനിക്ക് ഇഷ്ടമല്ലാത്തത്', ഇഷാനി കൃഷ്ണ

ദിയയുടെ കുട്ടി എന്ത് തന്നെ വിളിക്കണമെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ പേരും ഇഷാനി പങ്കുവെച്ചു

നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് ഇഷാനി കൃഷ്ണ. സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയുള്ള ഇഷാനിക്ക് അടുത്തിടെ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടേണ്ടി വന്നത് സഹോദരി ദിയയുടെ കുഞ്ഞ് ഓമി തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞതിന് ആളായിരുന്നു. ഇതിന്റെ കാരണം തുറന്ന് പറയുകയാണ് ഇഷാനി. ആ സ്ഥാനത്തോട് അല്ല ആ വാക്കിനോട് ആണ് തനിക്ക് ഇഷ്ടക്കുറവ് എന്ന് ഇഷാനി പറയുന്നു. ദിയയുടെ കുട്ടി എന്ത് തന്നെ വിളിക്കണമെന്ന് താൻ തീരുമാനിച്ചിട്ടുണ്ടെന്നും ആ പേരും ഇഷാനി പങ്കുവെച്ചു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'കുഞ്ഞമ്മ എന്ന് വിളിക്കരുത് എന്ന് ഞാൻ പറഞ്ഞതിനെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. എനിക്ക് ആ സ്ഥാനത്തിനോട് അല്ല പ്രശ്നം. എനിക്ക് കുഞ്ഞമ്മ,എ അല്ലെങ്കിൽ ആന്റി ആകുന്ന സ്ഥാനം ഭയങ്കര ഇഷ്ടമാണ് പക്ഷെ ആ വാക്ക് ഇല്ലേ, ഒഫൻസീവ് ആയി പറയുന്നതല്ല, അതിനോട് എനിക്ക് വ്യക്തിപരമായി ഇഷ്ടമല്ല. ഞങ്ങളുടെ ഫാമിലിയിൽ അമ്മയുടെ അനിയത്തിയെ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ കുഞ്ഞമ്മ എന്ന് ആരെയും വിളിക്കുന്നില്ല. അതുകൊണ്ട് എനിക്ക് ആ വാക്ക് കേൾക്കാൻ സുഖമില്ല, എന്നെ ബേബി ആ വാക്ക് വിളിക്കുന്നതിനോട് ഇഷ്ടമല്ല, വേറെ എന്തേലും വിളിക്കട്ടെ.

ഞാൻ ആലോചിച്ചു വെച്ചിരിക്കുന്ന പേര് ബിത്തുമ്മ എന്ന് വല്ലതും വിളിക്കാം എന്നാണ്. എന്നെ ആരും വിളിക്കാറില്ലെങ്കിലും എന്റെ പെറ്റ് നെയിം ബിത്തു എന്നാണ്. അത് കോമഡിയ്ക്ക് വിളിക്കുന്നതാണ്, എന്നാൽ പിന്നെ ബിത്തുമ്മ എന്ന് വിളിക്കട്ടെ എന്ന് വിചാരിച്ചു. അതിൽ കുഞ്ഞമ്മയുടെ മ്മ ഉണ്ടലോ. ഒരു വ്യത്യസ്തത ഇല്ലേ. അങ്ങനെ എന്തേലും വിളിപ്പിക്കാം എന്ന് പ്ലാൻ ചെയ്ത് ഇരിക്കുന്നു,' ഇഷാനി കൃഷ്ണ പറഞ്ഞു.

അതേസമയം, ആശകൾ ആയിരം എന്ന സിനിമയാണ് ഇഷാനിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. അബ്രഹാം ഓസ്ലർ എന്ന സിനിമയ്ക്ക് ശേഷം ജയറാം നായകനായി എത്തിയ സിനിമയാണ് 'ആശകൾ ആയിരം'. കാളിദാസ് ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ സിനിമകൾ ഒരുക്കിയ ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Content Highlights: Ishani said she does not like being called “Kunjamma.” She clarified that it is the word itself she dislikes. The actress shared her honest reaction during a recent interaction.

To advertise here,contact us